/indian-express-malayalam/media/media_files/uploads/2023/06/Rinosh-George-1.jpg)
Bigg Boss Malayalam Season 5: Has Rinosh George quit the show?
Bigg Boss Malayalam Season 5: വാരാന്ത്യ എപ്പിസോഡിന്റെ പുതിയ പ്രമോ പുറത്തുവന്നതോടെ ആശങ്കയിലാണ് ബിഗ് ബോസ് പ്രേക്ഷകരിൽ നല്ലൊരു വിഭാഗം. പ്രമോയിൽ റിനോഷ് ജോർജിനെ കാണാനില്ല എന്നതാണ് റിനോഷ് ആരാധകരെ കുഴക്കുന്നത്. റിനോഷ് ഷോ ക്വിറ്റ് ചെയ്തോ എന്നാണ് ഏവരും തിരക്കുന്നത്.
കഴിഞ്ഞ ദിവസം, ടിക്കറ്റ് ടു ഫിനാലെ ടാസ്കിനു ശേഷം തന്റെ സ്കിൻ അലർജി വഷളായതിനെ കുറിച്ച് റിനോഷ് ബിഗ് ബോസിനെ അറിയിച്ചിരുന്നു. അസ്വസ്ഥതകൾക്കിടയിലും വാശിയോടെയും ഗെയിം സ്പിരിറ്റോടെയും മുന്നേറിയ റിനോഷിനെ പ്രേക്ഷകർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. നിലവിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ മൂന്നാം സ്ഥാനത്താണ് റിനോഷുള്ളത്.
അതേസമയം, റിനോഷിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് റിനോഷിന്റെ സുഹൃത്തുക്കൾ അറിയിച്ചിട്ടുണ്ട്. "റിനോഷിനെ ഇന്നത്തെ എപ്പിസോഡ് പ്രമോയിൽ കാണാത്തതു കൊണ്ട് റിനോഷ് ക്വിറ്റ് ചെയ്തു എന്ന തരത്തിൽ ഫേക്ക് ന്യൂസ് പ്രചരിക്കുന്നുണ്ട്. റിനോഷ് ട്രീറ്റ്മെന്റിൽ ആണ്. രണ്ടു ദിവസത്തിനകം സുഖമാവും എന്നു വിശ്വസിക്കുന്നു. ഷോ ക്വിറ്റ് ചെയ്തിട്ടില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം," കുറിപ്പിൽ റിനോഷ് ജോർജ് ആർമി പറയുന്നു.
/indian-express-malayalam/media/media_files/uploads/2023/06/Rinosh-George.jpg)
വിഷ്ണുവും ഷിജുവുമാണ് ഈ ആഴ്ച പുറത്തുപോയത് എന്നും റിപ്പോർട്ടുകളുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ മോശം പ്രകടനമാണ് ഇരുവരും കാഴ്ച വച്ചത്. അഖിൽ മാരാറും ഉഴപ്പൻ സമീപനമാണ് ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിൽ സ്വീകരിച്ചത്. ഈ സമീപനത്തെ മോഹൻലാൽ ചോദ്യം ചെയ്യുന്നതും മറ്റൊരു പ്രമോയിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.