/indian-express-malayalam/media/media_files/uploads/2023/06/Akhil-new.png)
അഖിൽ മാരാർ കപ്പടിക്കുമോ എന്ന പ്രവചിക്കാൻ ഹരി പത്തനാപുരം
Bigg Boss Malayalam Season 5: മലയാളികൾക്കിടയിൽ സുപരിചിതനായ ജ്യോത്സ്യനാണ് ഹരി പത്തനാപുരം. മറ്റു ജ്യോതിഷ പ്രമുഖരിൽ നിന്ന് വ്യത്യസ്തമായി വളരെ സെൻസിബിളായ കാര്യങ്ങൾ പറയുന്നു എന്നതാണ് അദ്ദേഹത്തെ മലയാളികളിലേക്ക് അടുപ്പിച്ചത്. ഹരി പത്തനാപുരത്തിന്റെ ഒട്ടനവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. ബിഗ് ബോസ് വാർത്തകൾ എങ്ങും നിറയുന്നതിനിടയിലാണ് ഹരീഷ് പത്തനാപുരത്തിന്റെ പ്രവചനം എന്ന പേരിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഒരു അഖിൽ മാരാർ ആരാധകനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. കൊട്ടാരകര വാർത്തകൾ എന്നാണ് ചാനലിന്റെ പേര്. അഖിൽ മാരാരും കൊട്ടാരകര സ്വദേശിയാണ്. ആരാധൻ ചെന്ന് ഹരി പത്താനപുരത്തിനെ കാണുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. തുടർന്ന് അഖിൽ മാരാർ കപ്പടിക്കുമോ എന്ന് ഹരിയോട് ചോദിക്കുകയാണ്. പ്രവചനങ്ങൾ നടത്താൻ തനിക്ക് സാധിക്കില്ലെന്നും താൻ അത് പലരോടായി പറഞ്ഞിട്ടുണ്ടെന്നുമാണ് ഹരി പറയുന്നത്.
"അഖിൽ മാരാർ കപ്പടിക്കണമെന്ന് വ്യക്തിപരമായി എനിക്ക് ആഗ്രഹമുണ്ട്. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അദ്ദേഹത്തിന്റെ ആരാധകരാണ്. പിന്നെ നമ്മുടെ നാട്ടുകാരൻ കൂടിയാകുമ്പോൾ ഇഷ്ടം കൂടുമല്ലോ," ഹരി പത്തനാപുരത്തിന്റെ വാക്കുകളിങ്ങനെ.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഗ്രാൻഡ് ഫിനാലേയ്ക്ക് ഇനി നാലു ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അഖിൽ മാരാർ, ഷിജു, ജുനൈസ്, ശോഭ, സെറീന, റെനീഷ എന്നിവരാണ് ഫൈനലിസ്റ്റുകൾ. ടിക്കറ്റ് ടു ഫിനാലെ നേടിയ നാദിറ ഫൈനൽ വീക്കിലെത്തിയെങ്കിലും മണി ബോക്സ് ടാസ്ക്കിലൂടെ പണം നേടി വീട് വിട്ടിറങ്ങുകയാണ് ചെയ്തത്.
ഈ സീസണിലെ ശക്തനായ മത്സരാർത്ഥികളിലൊരാളാണ് അഖിൽ മാരാർ. മികച്ച ഒരു ഗെയിമറാണെങ്കിലും ചില നിലപാടുകളോടും പെരുമാറ്റ രീതികളും വിമർശിക്കപ്പെട്ടു. എന്തിരുന്നാലും ആരായിരിക്കും ബിഗ് ബോസ് വിജയിയെന്ന് ആകാംക്ഷയിൽ തന്നെയാണ് പ്രേക്ഷകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.