Bigg Boss Malayalam Season 5: സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാനും ബിഗ് ബോസ് വീട്ടിലേക്ക്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ 19-ാമത്തെ മത്സരാർത്ഥിയായാണ് ഹനാൻ ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഈ സീസണിലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയാണ് ഹനാൻ ഹമീദ്. ആദ്യം മുതൽ തന്നെ പ്രെഡിക്ഷൻ ലിസ്റ്റിലുള്ള പേരുകളിൽ ഒന്നായിരുന്നു ഹനാൻ.
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിൽ ആദ്യം മുതലുള്ള പേരുകളിൽ ഒന്നാണ് ഹനാനിന്റേത്. സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് ഹനാൻ. സ്കൂൾ യൂണിഫോമിൽ മീൻ കച്ചവടം നടത്തിയതോടെയാണ് ഹനാൻ വാർത്തകളിൽ നിറഞ്ഞത്. പിന്നീട് നടി, മോഡൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നീ നിലകളിലും ഹനാൻ പ്രശസ്തി നേടി.
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ അതിന്റെ 15-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, കോമണറായ ഗോപിക ഗോപി എന്നിവരാണ് ഈ സീസണിലെ മറ്റു മത്സരാർത്ഥികൾ.