Bigg Boss Malayalam Season 5 Contestants: ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ അഞ്ചാം സീസൺ മാർച്ച് 26ന് ആരംഭിക്കും. ഞായറാഴ്ച ഏഴു മണിയ്ക്കാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്.
ഒറിജിനാലിറ്റിയെ ആഘോഷമാക്കുന്നതാവും ഇത്തവണത്തെ സീസൺ എന്ന് വീഡിയോയിൽ മോഹൻലാൽ പറയുന്നു. ഒ എന്ന ഇംഗ്ലീഷ് അക്ഷരം കൊണ്ടുള്ള ഏറ്റവും ശക്തമായ വാക്ക് ഒറിജിനാലിറ്റി എന്നതാണ്. നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം എന്ന് പറഞ്ഞു കൊണ്ടാണ് പ്രൊമോ ആരംഭിക്കുന്നത്.
ഒറിജിനൽ ആളുകളാണ് വിപ്ലവം സൃഷ്ടിക്കുന്നതും ലോകത്തെ മാറ്റി മറിക്കുന്നതും, ഒറിജിനൽ ആളുകളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാൻ ആകില്ല, ഒറിജിനൽ ടാലെന്റ്റ് അൺസ്റ്റോപ്പബിൾ ആണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് വീഡിയോയിൽ മോഹൻലാൽ നൽകുന്നത്. ‘ബാറ്റിൽ ഓഫ് ഒർജിനൽസ്, തീ പാറും’ എന്ന സീസണിന്റെ ടാഗ് ലൈനും പ്രമോയിലൂടെ മോഹൻലാൽ പരിചയപ്പെടുത്തുന്നു.
ആരൊക്കെയാവും ഈ സീസണിലെ മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അതിനിടയിൽ ബിഗ് ബോസിന്റെ പുതിയ പ്രെമോയെത്തിയിരിക്കുകയാണ് ഇപ്പോൾ.