ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ ദിവസത്തെ എപ്പിസോഡ് ഇന്നലെ പ്രേക്ഷകരിലേക്കെത്തി. ഇതുവരെയുള്ള സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമായി ആദ്യ എപ്പിസോഡിൽ തന്നെ അടിക്കും വഴക്കിനും തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിലെ നോമിനേഷനിലേക്കുള്ള വ്യക്തികളെ മത്സരാർത്ഥികൾ തമ്മിൽ തിരഞ്ഞെടുക്കുകയും ചെയ്തു. ഗ്രെനേയ്ഡ്, സ്നേഹം എന്നീ മാലകൾ നൽകിയാണ് ഈ ടാസ്ക്ക് മത്സരാർത്ഥികൾ പൂർത്തീകരിച്ചത്. ഗ്രെനേയ്ഡ് ലഭിച്ചവർ നോമിനേഷനിലേക്കും സ്നേഹം ലഭിച്ചവർ സേഫാവുകയും ചെയ്യും. അഖിൽ മാരാർ, ശ്രുതി ലക്ഷ്മി, സെറീന, അനിയൻ മിഥുൻ, ജുനൈസ്, റിനോഷ്, ലച്ചു,വിഷ്ണു, ഗോപിക എന്നിവരാണ് ആദ്യ ആഴ്ചയിൽ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട മത്സാരാർത്ഥികൾ.
നോമിനേഷൻ പ്രക്രിയക്കിടയിൽ ദേവു പറഞ്ഞ വാക്കുകളാണ് ജുനൈസിനെ ചൊടിപ്പിച്ചത്. റിനോഷ് സ്നേഹത്തിന്റെ മാലയാണ് എയ്ഞ്ചലീനയ്ക്കു നൽകിയത്. കുറച്ചു മാനസിക സമ്മർദ്ദങ്ങൾ എയ്ഞ്ചലീന നേരിടുന്നുണ്ടെന്നും അതുകൊണ്ട് അവർ കൂടുതൽ സമയം വേണമെന്ന് തോന്നിയെന്നും റിനോഷ് പറയുന്നു. എന്നാൽ റിനോഷിന്റെ കാരണം തനിക്ക് അംഗീകരിക്കാനാകില്ലെന്നും മാത്രമല്ല എയ്ഞ്ചലീനയുടേത് ഒരു സ്റ്റാറ്റർജിയാണോയെന്ന് സംശയമുണ്ടെന്നുമാണ് ദേവു പറഞ്ഞത്. ദേവുവിന്റെ അഭിപ്രായം ശരിയാണെങ്കിലും അത് പറയേണ്ട സന്ദർഭം ഇതല്ലായിരുന്നെന്നാണ് ജുനൈസിന്റെ വാദം. റിനോഷിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന പോലെയാണ് തനിക്ക് തോന്നിയതെന്നും ജുനൈസ് പറഞ്ഞു. വാദപ്രതിവാദങ്ങൾ ഒടുവിൽ വലിയ വഴക്കിലാണ് ചെന്നവസാനിച്ചത്.
വഴക്കിനിടയിൽ എയ്ഞ്ചലീന തന്റെ ഭാഗം പറയാൻ ശ്രമിച്ചപ്പോൾ ദേവു “ഷട്ട് യുവർ മൗത്ത്” എന്ന് പറഞ്ഞത് നിയമങ്ങൾക്ക് എതിരാണെന്നും സംസാരമുണ്ടായി. മാനസിക സമ്മർദ്ദങ്ങൾ കാരണം ബിഗ് ബോസിനോടു സംസാരിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് എയ്ഞ്ചലീനയെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് കയറുന്ന വഴി തന്നെ പട്ടി കടിച്ചോയെന്ന് സംശയമുണ്ടെന്നും അതൊന്നു ക്ലിയർ ചെയ്യണമെന്നുമായിരുന്നു എയ്ഞ്ചലീന പറഞ്ഞത്. ഹൗസിലുള്ളവരോട് തന്റെ പ്രശ്നം പറഞ്ഞിട്ട് മനസ്സിലാകുന്നില്ലെന്നും എയ്ഞ്ചലീന കൂട്ടിച്ചേർത്തു. എന്നാൽ എയ്ഞ്ചലീനയുടെ ഈ സ്റ്റേബിളല്ലാത്ത സ്വഭാവം തങ്ങൾക്കു മനസ്സിലാകുന്നില്ലെന്നാണ് സഹ മത്സരാർത്ഥികൾ പറയുന്നത്. ഇതൊരു സ്റ്റാറ്റർജിയോണോ എന്നുള്ള സംശയവും മത്സരാർത്ഥികളുടെ മനസ്സിലുണ്ട്.