/indian-express-malayalam/media/media_files/uploads/2023/07/biggboss-grandfinale-live-updates-2-1.jpg)
Bigg Boss Malayalam Season 5 Grand Finale
Bigg Boss Malayalam Season 5 Finale Highlights: ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റ വിജയിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ വിജയി അഖിൽ മാരാർ. സാബുമോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ എന്നിവർക്കു ശേഷം നാലാമത് കപ്പുയർത്തുന്ന മത്സരാർത്ഥിയായി അഖിൽ മാറിയിരിക്കുന്നു. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഫസ്റ്റ് റണ്ണറപ്പ് ആയി റനീഷയും സെക്കന്റ് റണ്ണറപ്പ് ആയി ജുനൈസ് വിപിയും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം ശോഭ വിശ്വനാഥും അഞ്ചാം സ്ഥാനം ഷിജു എആറും നേടി. ഫിനാലെയുടെ തലേദിവസം സ്പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആൻ ജോൺസൺ ആണ് ആറാം സ്ഥാനം സ്വന്തമാക്കിയത്. 21 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.
ആദ്യ ദിനം മുതൽ ഇതുവരെ, ഷോയിലെ കരുത്തനായ മത്സരാർത്ഥിയെന്ന നിലയിൽ ഉയർന്നു കേൾക്കുന്ന പേരുകളിലൊന്നാണ് അഖിൽ മാരാർ. പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടാൻ അഖിലിനു സാധിച്ചിരുന്നു. സോഷ്യൽ മീഡിയ പോളുകളിലും വിജയിയായി നിറഞ്ഞുനിന്നത് അഖിൽ തന്നെയായിരുന്നു. ഒടുവിൽ, അഖിൽ ബിഗ് ബോസ് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്.
/indian-express-malayalam/media/media_files/uploads/2023/07/Akhil-marar-Bigg-Boss-Malayalam-Season-5-Winner.jpg)
ഫിനാലെ ഡേ രാവിലെ മത്സരാർത്ഥികൾക്ക് വേക്കപ്പ് കോളുമായി ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മിയാണ് ആദ്യം വീട്ടിലെത്തിയത്. ബിഗ് ബോസ്സ് മത്സരാർത്ഥികളായ നോബി, കുട്ടി അഖിൽ, സൂരജ്, റിതു മന്ത്ര, രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവരുടെ സ്കിറ്റും ഫിനാലെ വേദിയ്ക്ക് ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചു. രഞ്ജിതമേ ഗാനവുമായി ഗൗരി ലക്ഷ്മിയെത്തിയപ്പോൾ സംഗീതസാന്ദ്രമായ പശ്ചാത്തലമൊരുക്കി വേദിയെ ഇളക്കിമറിക്കുകയായിരുന്നു സ്റ്റീഫൻ ദേവസ്യ.
/indian-express-malayalam/media/media_files/uploads/2023/07/Bigg-Boss-Malayalam-Finale.jpg)
Where To Watch The Grand Finale Of Bigg Boss Malayalam Season 5
ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ചു.. Disney+ Hotstar ലും ഫിനാലെ തത്സമയം കാണാം.
Welcome to our Live Blog. Stay tuned as we bring you the latest updates on Bigg Boss Malayalam Season 5 grand finale.
- 23:15 (IST) 02 Jul 2023പിണക്കങ്ങൾ പറഞ്ഞുതീർത്ത് കൈകൊടുത്ത് മാരാരും ശോഭയും
ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്ന് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ട കോമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള പോരാട്ടം ഷോയ്ക്ക് വീര്യം പകർന്നിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് പരസ്പരം കൈകൊടുത്തും സംസാരിച്ചും ആലിംഗനം ചെയ്തും പിണക്കങ്ങൾ പറഞ്ഞുതീർത്തിരിക്കുകയാണ് ശോഭയും അഖിലും.
- 22:23 (IST) 02 Jul 2023ഫൈനലിൽ അവർ അഞ്ചുപേർ
21 മത്സരാർത്ഥികൾ പോരാടാനെത്തിയ ബിഗ് ബോസ് ഷോ അതിന്റെ ഫിനാലെയിലേക്ക് എത്തുമ്പോൾ ശേഷിക്കുന്നത് അഞ്ചു മത്സരാർത്ഥികളാണ്. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ, ജുനൈസ് വിപി, ഷിജു ആർ എന്നിവരാണ് വിജയകിരീടത്തിനായി മത്സരിക്കുന്നവർ.
Read more: ബിഗ് ബോസ് ഫൈനലിസ്റ്റുകളുടെ പോസിറ്റീവും നെഗറ്റീവുമായ ഗുണങ്ങൾ ഇതാണ്
- 22:20 (IST) 02 Jul 2023വിജയകിരീടം ചൂടി അഖിൽ, ഫസ്റ്റ് റണ്ണറപ്പായി റെനീഷ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വിജയകിരീടം ചൂടി അഖിൽ മാരാർ. ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് റെനീഷ റഹ്മാൻ ആണ്.
- 22:15 (IST) 02 Jul 2023സ്റ്റീഫൻ ദേവസ്യയുടെ കൈപ്പിടിച്ച് ശോഭ പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ശോഭ പുറത്തേക്ക്. മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സിയാണ് കണ്ണുകെട്ടി ശോഭയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത് മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സിയാണ്.
- 21:10 (IST) 02 Jul 2023വേദിയെ ഇളക്കിമറിച്ച് സ്റ്റീഫനും ഗൗരി ലക്ഷ്മിയും
രഞ്ജിതമേ ഗാനവുമായി ഗൗരി ലക്ഷ്മിയെത്തിയപ്പോൾ സംഗീതസാന്ദ്രമായ പശ്ചാത്തലമൊരുക്കി വേദിയെ ഇളക്കിമറിക്കുകയായിരുന്നു സ്റ്റീഫൻ ദേവസ്യ.
- 21:08 (IST) 02 Jul 2023ഡാൻസ് പെർഫോമൻസുമായി അനുവും സെറീനയും
അനു ജോസഫും സെറീന ആൻ ജോൺസണും അവതരിപ്പിച്ച ഡാൻസ് പെർഫോമൻസ് ഫിനാലെ വേദിയ്ക്ക് തിളക്കമേകി.
- 20:57 (IST) 02 Jul 2023സ്റ്റീഫൻ ദേവസ്യയുടെ കൈപ്പിടിച്ച് ശോഭ പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ നിന്നും ശോഭ പുറത്തേക്ക്. മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സിയാണ് കണ്ണുകെട്ടി ശോഭയെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നത് മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സിയാണ്.
- 20:28 (IST) 02 Jul 2023തകർപ്പൻ സംഗീതവിരുന്നൊരുക്കി സ്റ്റീഫൻ ദേവസി
ഗ്രാൻഡ് ഫിനാലെ വേദിയെ സംഗീതസാന്ദ്രമാക്കി തകർപ്പൻ പെർഫോമൻസുമായി സ്റ്റീഫൻ ദേവസി.
- 20:11 (IST) 02 Jul 2023അഞ്ചാമനായി ഷിജു പുറത്തേക്ക്
ബിഗ് ബോസ് ഷോയിൽ നിന്നും അഞ്ചാമനായി നടൻ ഷിജു എ ആർ പുറത്തേക്ക്.
- 19:51 (IST) 02 Jul 2023ചിരിവിരുന്നൊരുക്കി നോബിയും അഖിലും സൂരജും മഞ്ജു പത്രോസും
ബിഗ് ബോസ്സ് മത്സരാർത്ഥികളായ നോബി, കുട്ടി അഖിൽ, സൂരജ്, റിതു മന്ത്ര, രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവരുടെ സ്കിറ്റും ഫിനാലെ വേദിയ്ക്ക് ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചു.
- 19:49 (IST) 02 Jul 2023ചിരിവിരുന്നൊരുക്കി നോബിയും അഖിലും സൂരജും മഞ്ജു പത്രോസും
ബിഗ് ബോസ്സ് മത്സരാർത്ഥികളായ നോബി, കുട്ടി അഖിൽ, സൂരജ്, റിതു മന്ത്ര, രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവരുടെ സ്കിറ്റും ഫിനാലെ വേദിയ്ക്ക് ചിരിമുഹൂർത്തങ്ങൾ സമ്മാനിച്ചു.
- 19:25 (IST) 02 Jul 2023മത്സരാർത്ഥികൾക്ക് ഉണർത്തുപാട്ടുമായി ഗൗരി ലക്ഷ്മി
ഫിനാലെ ഡേ രാവിലെ മത്സരാർത്ഥികൾക്ക് വേക്കപ്പ് കോളുമായി ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി വീട്ടിലെത്തി.
- 19:10 (IST) 02 Jul 2023ബിഗ് ബോസ് ഫിനാലെയ്ക്ക് തുടക്കമായി
പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് ഫിനാലെ ആരംഭിച്ചു. മത്സരാർത്ഥികൾ ഓരോരുത്തരായി വേദിയിലേക്ക് എത്തുന്നു.
- 17:28 (IST) 02 Jul 2023ഉറ്റ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് മത്സരാർത്ഥികൾ
കഴിഞ്ഞ രണ്ടു ദിവസം ബിഗ് ബോസ് ഹൗസിൽ ഒരു റീയൂണിയൻ വൈബായിരുന്നു. തിരിച്ചിറങ്ങാൻ നേരം അവർ പലരും കെട്ടിപിടിച്ച് കരഞ്ഞു. പ്രേക്ഷകരുടെയും കണ്ണുനനയിച്ച നിമിഷങ്ങളായിരുന്നത്
- 17:26 (IST) 02 Jul 2023ഉറ്റ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് മത്സരാർത്ഥികൾ
കഴിഞ്ഞ രണ്ടു ദിവസം ബിഗ് ബോസ് ഹൗസിൽ ഒരു റീയൂണിയൻ വൈബായിരുന്നു. തിരിച്ചിറങ്ങാൻ നേരം അവർ പലരും കെട്ടിപിടിച്ച് കരഞ്ഞു. പ്രേക്ഷകരുടെയും കണ്ണുനനയിച്ച നിമിഷങ്ങളായിരുന്നത്
- 17:26 (IST) 02 Jul 2023ഉറ്റ സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് മത്സരാർത്ഥികൾ
കഴിഞ്ഞ രണ്ടു ദിവസം ബിഗ് ബോസ് ഹൗസിൽ ഒരു റീയൂണിയൻ വൈബായിരുന്നു. തിരിച്ചിറങ്ങാൻ നേരം അവർ പലരും കെട്ടിപിടിച്ച് കരഞ്ഞു. പ്രേക്ഷകരുടെയും കണ്ണുനനയിച്ച നിമിഷങ്ങളായിരുന്നത്
- 15:32 (IST) 02 Jul 2023വോട്ടിംഗിൽ ഏറ്റവും പിന്നിൽ ഷിജുവോ?
ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. വോട്ടിംഗ് ഫലങ്ങളും പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഒരു വോട്ടിംഗ് വോട്ടിംഗ് റിപ്പോർട്ടിൽ അഖിൽ ജേതാവും ഏറ്റവും കുറഞ്ഞ വോട്ട് നേടിയതു ഷിജുവുമാണ്. എന്നാൽ ഔദ്യോഗിക വോട്ടിംഗ് ഫലം പുറത്തുവരുന്നതുവരെ ഒന്നും പ്രവചിക്കാനാവില്ല.
- 13:30 (IST) 02 Jul 2023ഒടുവിൽ റിനോഷെത്തി
ബിഗ് ബോസ് മത്സരത്തിന്റെ അവസാനഘട്ടത്തിൽ അസുഖത്തെ തുടർന്ന് ഷോ ക്വിറ്റ് ചെയ്യേണ്ടി വന്ന മത്സരാർത്ഥിയാണ് റിനോഷ് ജോർജ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിലെ മറ്റു മത്സരാർത്ഥികളെല്ലാം വീടിനകത്തേക്ക് തിരിച്ചെത്തിയപ്പോഴും റിനോഷിനു എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഫിനാലെയ്ക്ക് സാക്ഷിയാവാനായി റിനോഷ് ഇപ്പോൾ വേദിയിൽ എത്തിയിരിക്കുകയാണ്.
- 13:08 (IST) 02 Jul 2023ഗ്രാൻഡ് ഫിനാലെയുടെ ആദ്യ പ്രമോയെത്തി
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ ആദ്യം പ്രമോ പ്രേക്ഷകരിലേക്കെത്തി. മുൻ മത്സരാത്ഥികളുടെ കലാപരിപാടികൾ അടങ്ങുന്നതാണ് പ്രമോ. സാഗർ, വിഷ്ണു, മനീഷ, ശ്രുതി ലക്ഷ്മി, സെറീന, ഏഞ്ചലീന, ലെച്ചു എന്നിവരെ വീഡിയോയിൽ കാണാം.
- 12:14 (IST) 02 Jul 2023സൗഹൃദവും കണ്ണു നനയിപ്പിക്കുന്ന മുഹൂർത്തങ്ങളുമായി 100 ഡേയ്സ് മാഷപ്പ്
ഒരു ബിഗ് ബോസ് കാലം കഴിഞ്ഞുപോവുമ്പോൾ പ്രേക്ഷകരെ രസിപ്പിക്കുകയും കണ്ണുനനയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നിരവധി മുഹൂർത്തങ്ങൾ കൂടിയാണ് മത്സരാർത്ഥികൾ സമ്മാനിച്ചത്. സീസൺ ഓഫ് ഒറിജിനൽസിന്റെ 100 ഡേയ്സ് മാഷപ്പ് കാണാം.
- 12:06 (IST) 02 Jul 2023അഖിലിനായി കൈകോർത്ത് കോട്ടാത്തലക്കാർ
ബിഗ് ബോസ് വിജയിയാവാൻ ഏറെ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. അതുകൊണ്ടുതന്നെ അഖിലിന്റെ ജന്മനാടായ കോട്ടാത്തലക്കാരും ഏറെ ആവേശത്തിലാണ്. ഒന്നിച്ചിരുന്ന് എച്ച് ഡി മികവോടെ ഗ്രാൻഡ് ഫിനാലെ കാണാനായി കോട്ടാത്തല ജംഗ്ഷനിൽ സ്ക്രീൻ ഒരുക്കിയിരിക്കുകയാണ് നാട്ടുകാർ.
- 12:01 (IST) 02 Jul 2023റെനീഷയ്ക്ക് ആശംസകളുമായി ധന്യയും ജോണും
മത്സരാർത്ഥിയായ റെനീഷ റഹ്മാന് ആശംസകൾ നേരുകയാണ് മുൻ ബിഗ്ബോസ് താരവും അഭിനേത്രിയുമായ ധന്യമേരി വർഗീസും ഭർത്താവും നടനുമായ ജോണും.
- 11:49 (IST) 02 Jul 2023ഫിനാലെ ഷൂട്ട് ഏതാനും മിനിറ്റുകൾക്കകം ആരംഭിക്കും
മുംബൈ ഗോരെഗാവിലെ ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരിയിൽ 12 മണിയോടെ ഫിനാലെയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുൻ ബിഗ് ബോസ്സ് മത്സരാർത്ഥികളായ നോബി , കുട്ടി അഖിൽ , സൂരജ് , റിതു മന്ത്ര , രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കിയ സംഗീതവിരുന്ന്, ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ എന്നിവയുടെ ചിത്രീകരണം ഇന്നലെ രാത്രിയോടെ പൂർത്തിയായെന്നും റിപ്പോർട്ടുകളുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.