scorecardresearch

Bigg Boss Malayalam Season 5: മുണ്ടും മടക്കി കുത്തി ബിഗ് ബോസ് വീടിനകത്തേക്ക്; മത്സരിക്കാൻ ഇനി ഒമർ ലുലുവും

Bigg Boss Malayalam Season 5: ഒമറിന്റെ ഗെയിം സ്ട്രാറ്റജിയും ഒമർ ആരെയാണ് ടാർഗറ്റ് ചെയ്യുന്നതെന്നും വരും ദിവസങ്ങളിൽ കണ്ടറിയാം

Bigg Boss Malayalam Season 5 Omar Lulu, Omar Lulu bigg boss entry, Omar Lulu wild card contestant, Bigg Boss Malayalam Season 5 updates

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുകയാണ്. പതിവിനു വിപരീതമായി മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും ഏറെ സർപ്രൈസുമായി ബുധനാഴ്ച മോഹൻലാൽ വീട്ടിൽ എത്തിയിരുന്നു. മോഹൻലാലിനൊപ്പം ഒരു അതിഥി കൂടി ഉണ്ടായിരുന്നു. സംവിധായകൻ ഒമർ ലുലു. ബിഗ് ബോസ് അഞ്ചാം സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് ഒമർ ലുലു.

കാവി മുണ്ടും ഷർട്ടുമണിഞ്ഞ് വളരെ ലളിതമായ വസ്ത്രം ധരിച്ചാണ് ഒമർ വേദിയിലെത്തിയത്. മുണ്ടും മടക്കി കുത്തി വീടിനകത്തേക്ക് കയറി പോയ ഒമറിന്റെ നീക്കങ്ങൾ ആരെ ടാർഗറ്റ് ചെയ്തുകൊണ്ടാണ് എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ഓഡിഷനു വന്ന ഒരു സംവിധായകൻ എന്ന രീതിയിലാണ് മോഹൻലാൽ ഒമർ ലുലുവിനെ ആദ്യം മത്സരാർത്ഥികൾക്ക് പരിചയപ്പെടുത്തിയത്. ആക്റ്റിവിറ്റി ഏരിയയിൽ എത്തിയ ഒമർ റെനീഷ, ഗോപിക, റിനോഷ്, ഷിജു, അഖിൽ മാരാർ, ശോഭ എന്നിവരെ കൊണ്ട് ചില കഥാസന്ദർഭങ്ങൾ അഭിനയിപ്പിക്കുകയും ഓഡിഷൻ നടത്തുകയും ചെയ്തു. അതിനു ശേഷമാണ് താനും മത്സരാർത്ഥിയായി എത്തിയതാണെന്ന വിവരം ഹൗസ് മെമ്പേഴ്സിനെ അറിയിച്ചത്.

വൈൽഡ് കാർഡ് എൻട്രികളുടെ വരവ് വീടിനകത്ത് പലപ്പോഴും വലിയ കോളിളക്കങ്ങൾ ഉണ്ടാക്കാറുണ്ട്. മറ്റു മത്സരാർത്ഥികൾക്ക് വൈൽഡ് കാർഡ് എൻട്രിയിലെത്തുന്ന മത്സരാർത്ഥിയെ ഉൾകൊള്ളാനും കാലതാമസം നേരിടാറുണ്ട്. ഒമർ ലുലുവിന്റെ കാര്യവും വ്യത്യസ്തമല്ല. ഹൗസ്മേറ്റ്സിൽ പലരും ഒമറിനെ സൂക്ഷ്മമായാണ് നിരീക്ഷിക്കുന്നത്. ഒമറിന്റെ ഗെയിം സ്ട്രാറ്റജി എന്താവുമെന്നും ആരൊക്കെ മിത്രങ്ങളാവുമെന്നും ആരൊക്കെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെടുമെന്നും വരും ദിവസങ്ങളിൽ മനസ്സിലാക്കാം.

അതേസമയം, ഇന്ന് ഒരു മത്സരാർത്ഥി ബിഗ് ബോസ് വീടിനോട് വിട പറയും. മിഡ് വീക്ക് എവിക്ഷനു വേണ്ടി കൂടിയാണ് മോഹൻലാൽ ഹൗസിൽ എത്തിയിരിക്കുന്നത്. ഗോപികയാണ് ബിഗ് ബോസ് വീട് വിട്ടിറങ്ങുന്ന ആ മത്സരാർത്ഥി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 director omar lulu enters the show as a wildcard contestant