Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസൺ അതിന്റെ 50-ാം എപ്പിസോഡിലേക്ക് അടുക്കുകയാണ്. തങ്ങളുടേതായൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും ശ്രദ്ധ നേടാനും ഓരോ മത്സരാർത്ഥികൾക്കും സാധിച്ചിട്ടുണ്ട്.
ഈ സീസണിലെ മത്സരാർത്ഥികളിൽ ചിലർക്ക് ചില സെലബ്രിറ്റികളുമായുള്ള രൂപസാദൃശ്യവും സംസാരരീതിയിലുള്ള സാദൃശ്യവുമൊക്കെ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഇതിൽ പ്രധാനം റിനോഷ് ജോർജിനു നടൻ ഫഹദിന്റെ ലുക്കിനോടും സംസാരരീതിയോടുമുള്ള സാമ്യമാണ്. പലപ്പോഴും ഫഹദിന്റെ മാനറിസങ്ങളെയാണ് റിനോഷ് ഓർമ്മപ്പെടുത്തുന്നത്.

ബിഗ് ബോസ് വീട്ടിൽ വിജയ് ദേവരകൊണ്ടയ്ക്കും ഒരു അപരനുണ്ട് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. രൂപം കൊണ്ട് എവിടെയൊ വിജയ് ദേവരകൊണ്ടയെ ഓർമ്മിപ്പിക്കുന്നുണ്ട് വിഷ്ണു എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്.

മാനറിസങ്ങളിലും സംസാര രീതിയിലും തിരുവനന്തപുരം സ്ലാഗിലുമൊക്കെ നടി ഐശ്വര്യ ലക്ഷ്മിയെ ഓർമ്മിപ്പിക്കുന്നുണ്ട് ബിഗ് ബോസ് മത്സരാർത്ഥിയായ ശോഭ വിശ്വനാഥ് എന്നും ചില പ്രേക്ഷകർ മുൻപ് ചൂണ്ടി കാണിച്ചിട്ടുണ്ട്.

14 മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, ജുനൈസ് വിപി, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടൻ ഷിജു എ ആർ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി, അഞ്ജുസ് റോഷ്, വൈൽഡ് കാർഡ് എൻട്രികളായി എത്തിയ അനു ജോസഫ് എന്നിവരാണ് ബിഗ് ബോസ് ടൈറ്റിലിനായി മത്സരിക്കുന്നത്. ഏഞ്ചലീന, ഗോപിക, ലെച്ചു, മനീഷ, ദേവു, വൈൽഡ് കാർഡ് എൻട്രികളായി എത്തിയ ഒമർ ലുലു, ഹനാൻ എന്നിവർ ഇതിനകം ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരുന്നു.