scorecardresearch

Bigg Boss Malayalam Season 5: ബിഗ് ബോസ് മത്സരാർത്ഥികൾ അഭിനയിച്ച ഈ സിനിമകൾ നിങ്ങൾ കണ്ടിട്ടുണ്ടോ?

ബിഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥികൾ അഭിനയിച്ച സിനിമകൾ

ബിഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥികൾ അഭിനയിച്ച സിനിമകൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 5| Akhil Marar| Shoba Viswanath| Reneesha| Rinosh George

ബിഗ് ബോസ് മത്സരാർത്ഥികൾ അഭിനയിച്ച ഈ സിനിമകളറിയാമോ?

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ തിരശ്ശീല വീഴാൻ ഇനി 5 ദിവസങ്ങൾ മാത്രം. ആരാവും ഈ സീസണിലെ ടൈറ്റിൽ വിന്നർ എന്നറിയാനാണ് പ്രേക്ഷകർ ഒന്നാകെ കാത്തിരിക്കുന്നത്. ടൈറ്റിൽ വിന്നർ ആരു തന്നെയായാലും ഇതിനകം തന്നെ മൂന്നരകോടിയിലേറെ വരുന്ന പ്രേക്ഷകരുടെ ഇഷ്ടം കവർന്നു കൊണ്ടാണ് ഈ സീസണിലെയും മത്സരാർത്ഥികൾ ബിഗ് ബോസ് വീടിനോട് വിട പറയുക.

Advertisment

സിനിമ, സീരിയൽ, സോഷ്യൽ മീഡിയ, ബിസിനസ്, സ്പോർട്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ 21 മത്സരാർത്ഥികളാണ് ഈ സീസണിൽ മത്സരാർത്ഥികളായി എത്തിയത്. അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ, സെറീന, നാദിറ, ജുനൈസ്, ഷിജു എന്നിങ്ങനെ ഏഴു പേരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്നത്.

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയോട് അടുക്കുമ്പോൾ, ബിഗ് ബോസ് താരങ്ങളിൽ ചിലരുടെ സിനിമകളിലെ ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Advertisment

അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റിനോഷ്, റെനീഷ എന്നിവർ അഭിനയിച്ച ചിത്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ വീഡിയോയിൽ കാണം. 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലാണ് അഖിൽ അഭിനയിച്ചത്. ജോജു ജോർജ്, നിരഞ്ജ്, അഭിരാമി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന്റെ സംവിധാനവും അഖിലായിരുന്നു. ദുൽഖറിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിലാണ് ശോഭ വിശ്വനാഥ് അഭിനയിച്ചിരിക്കുന്നത്. നടക്കാൻ ഇറങ്ങിയ മുകേഷിനോട് പാർക്കിൽ വച്ച് സംസാരിക്കുന്ന പെൺകുട്ടിയായാണ് ശോഭ സിനിമയിൽ എത്തിയത്. ഒരു ചെറിയ റോളിൽ വന്നു പോവുന്ന ശോഭയേയും വീഡിയോയിൽ കാണാം.

നടന്‍, റാപ്പര്‍, കണ്ടന്റ് ക്രിയേറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് റിനോഷ് ജോര്‍ജ്. ഐ ആം മല്ലു എന്ന റാപ്പ് സോങ്ങിലൂടെയാണ് റിനോഷ് ശ്രദ്ധിക്കപ്പെടുന്നത്. ബാംഗ്ലൂരിലാണ് റിനോഷ് ജനിച്ചതും വളര്‍ന്നതും. ഒരു കാലത്ത് യുട്യൂബില്‍ തരംഗം തീര്‍ത്ത ഐ ആം മല്ലു എന്ന സോങിന് നിലവില്‍ 95 ലക്ഷം വ്യൂസുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ബിഎംഎക്‌സ് സൈക്കിളിങ്ങ് സിനിമയായ നോണ്‍സന്‍സിലാണ് റിനോഷ് ജോർജ് അഭിനയിച്ചത്. വിനയ് ഫോര്‍ട്, ശ്രുതി രാമചന്ദ്രന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തില്‍ നായകനായാണ് റിനോഷ് എത്തിയത്. ഈ സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചതും റിനോഷ് തന്നെയായിരുന്നു. അതേസമയം, ആസിഫ് അലി , ബിജു മേനോൻ , നരേൻ , സൈജു കുറുപ്പ് , അഞ്ജു കുര്യൻ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കവി ഉദ്ധേശിച്ചത് എന്ന ചിത്രത്തിലാണ് റെനീഷ അഭിനയിച്ചത്. എന്തായാലും വീഡിയോ ഇതിനകം തന്നെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ വൈറലായി കഴിഞ്ഞു.

Television Big Boss Cinema

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: