/indian-express-malayalam/media/media_files/uploads/2023/06/biggboss-7.jpg)
Bigg Boss Malayalam Season 5: മത്സരാർത്ഥികളുടെ മുഖം മേക്കപ്പിലൂടെ ഒരുക്കി കലാകാരി, Photo: Nivya Vineesh/ Instagram
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ അവസാന നാളുകളിലൂടെയാണ് മത്സരാർത്ഥികളും പ്രേക്ഷകരും കടന്നു പോകുന്നത്.. മത്സരാർത്ഥികളുടെ ഗെയിം പ്ലാനുകളും നിലപാടുകളും സമൂഹത്തിൽ ചർച്ചയായപ്പോൾ അതിൽ തന്നെ ചിലർ വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ പിന്തുണ അറിയിച്ചത്. മത്സരാർത്ഥികളുടെ ശബ്ദം അനുകരിച്ചാണ് ചിലർ അറിയിതച്ചതെങ്കിൽ മറ്റു ചിലർ അവരുടെ രൂപം തന്നെ സൃഷ്ടിച്ചു.
തങ്ങളുടെ ഇഷ്ടപ്പെട്ട താരങ്ങളുടെ ചിത്രം വരച്ച് അവർക്ക് സമ്മാനമായി നൽകുന്ന വീഡിയോകളെല്ലാം സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടായിരിക്കും, മേക്കപ്പിലൂടെ പ്രിയ മത്സരാർത്ഥികളുടെ രൂപം ഒരാൾ സൃഷ്ടിക്കുന്നത്.
നിവ്യ വിനീഷ് എന്ന കലാകാരിയാണ് മത്സരാർത്ഥികളുടെ രൂപം മേക്കപ്പിലൂടെ ഒരുക്കിയത്. സ്വന്തം മുഖത്ത് തന്നെ മേക്കപ്പിട്ടാണ് നിവ്യ ഈ വിസ്മയം തീർത്തത്. വിഷ്ണു, നാദിറ, ശോഭ, അഖിൽ, റിനോഷ്, റെനീഷ, സെറീന എന്നിവരുടെ മുഖം ഈ രീതിയിലൂടെ ഒരുക്കുന്നത് വീഡിയോയിൽ കാണാം. മത്സരാർത്ഥികളുടെ മുഖത്തുള്ള ചെറിയ പാടുകൾ പോലും വളരെ നല്ലവണ്ണം നിരീക്ഷിച്ചിട്ടാണ് നവ്യ ഇതെല്ലാം ഒരുക്കിയതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. മുഖം മാത്രമല്ല അവരുടെ മാനറിസവും പകർത്തിയിട്ടുണ്ട്. ബിഗ് ബോസ് താരങ്ങളുടെ മാത്രമല്ല സിനിമാതാരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെയും എല്ലാം മുഖങ്ങൾ നിവ്യ ഒരുക്കിയിട്ടുണ്ട്.
ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരാവും ഈ വർഷത്തെ ബിഗ് ബോസ് വിജയി എന്നറിയാൻ ഇനി 4 ദിവസം കൂടി ബാക്കി.
മത്സരത്തിന്റെ അവസാന ദിസവങ്ങളിൽ മണി ബോക്സ് ടാസ്ക്കുണ്ടെന്നിരിക്കെ നാദിറ ഷോയിൽ നിന്ന് ക്വിറ്റ് ചെയ്യുമെന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്. മണി ബോക്സ് ടാസ്കിന്റെ ആദ്യദിന ടാസ്കാണ് ഇന്നലെ അരങ്ങേറിയത്. മത്സരാർത്ഥികൾക്ക് തുറക്കാൻ സാധിച്ച നാലു പെട്ടികളിൽ ഏറ്റവും വലിയ തുകയടങ്ങിയ 6,50,000 രൂപയുടെ ബാഗ് നാദിറ സ്വീകരിക്കാൻ ഒരുങ്ങി. തീരുമാനം അന്തിമമാണോ എന്ന് ബിഗ് ബോസ് തിരക്കിയപ്പോൾ അതെ എന്നായിരുന്നു നാദിറയുടെ ഉത്തരം. എന്നാൽ, ഇത് മണി ബോക്സിന്റെ ആദ്യദിനം മാത്രമാണെന്നും നാളെയും ടാസ്ക് തുടരുമെന്നും പറഞ്ഞതോടെയാണ് നാദിറ ആ തീരുമാനത്തിൽ നിന്നു പിന്മാറാനും കാത്തിരിക്കാനും തീരുമാനിച്ചത്. ഫിനാലെയിലേക്ക് കേവലം 4 ദിവസങ്ങൾ മാത്രം ശേഷിക്കവേ, മണിബോക്സ് ടാസ്കിൽ പണം കൈപ്പറ്റി നാദിറ ഷോയോട് വിട പറഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.