‘തിങ്കളാഴ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ലെച്ചുഗ്രാം എന്നറിയപ്പെടുന്ന ഐശ്വര്യ സുരേഷ്. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയാണ് ലെച്ചു ഇപ്പോൾ.ആഫ്രിക്കയിലാണ് ലെച്ചു ജനിച്ചു വളർന്നത്. പിന്നീട് നൃത്തത്തോടും അഭിനയത്തോടുമുള്ള പാഷൻ പിന്തുടർന്ന് കേരളത്തിലേക്ക് താമസം മാറുകയായിരുന്നു.
നിരവധി ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയത്തിന് പുറമേ, മികച്ച നർത്തകി കൂടിയാണ് ലെച്ചു. ലെച്ചുവിന്റെ നൃത്തത്തിനും വലിയ ആരാധകവൃന്ദമുണ്ട്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. ബോൾഡ് ഫൊട്ടൊഷൂട്ടുകളിലൂടെയാണ് ഏറെ പോപ്പുലറാണ് ലെച്ചു.
കുട്ടിക്കാലത്തു തന്നെ തന്റെ സഹോദരനെ നഷ്ടപ്പെട്ട കഥയും പതിമൂന്നാം വയസ്സിൽ ലൈംഗികപീഡനം നേരിടേണ്ടി വന്ന സംഭവവുമൊക്കെ ബിഗ് ബോസ് ഷോയ്ക്കിടയിൽ ലെച്ചു തുറന്നു പറഞ്ഞിരുന്നു.
ലെച്ചുവിന്റെ സഹോദരനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“പതിമൂന്ന് വയസ്സു മുതൽ ആറു വർഷം ബ്രൂട്ടലി റേപ്പ് ചെയ്യപ്പെട്ടു.സൗത്ത് ആഫ്രിക്കയിൽ വച്ചായിരുന്നു അത് സംഭവിച്ചത്. എത്ര പേർ എന്നോട് ഈ ക്രൂരത കാണിച്ചെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ തെറ്റാണെന്നു വരെ ഞാൻ വിശ്വസിച്ചു. പിന്നീട് ഒരു ബുക്ക് വായിച്ചപ്പോഴാണ് ഇതിൽ ഞാൻ തെറ്റുകാരിയല്ലെന്ന ബോധം എനിക്കു വന്നത്. പതിനെട്ടു വയസ്സിൽ ഞാൻ വീടു വിട്ടിറങ്ങി. പിന്നീട് ഉണ്ടായ പ്രണയബന്ധത്തിലും ഞാൻ ദുരനുഭവങ്ങൾ നേരിട്ടു. എന്റെ വസ്ത്രധാരണത്തിന്റെ പേരിലും ശാരീരികമായി പലരും ഉപദ്രവിച്ചു,” ബിഗ് ബോസ് ഷോയ്ക്കിടയിൽ മൈ സ്റ്റോറി സെഗ്മെന്റിലാണ് ലെച്ചു തന്റെ ദുരനുഭവം പങ്കുവച്ചത്.