/indian-express-malayalam/media/media_files/uploads/2023/07/Rinosh.jpg)
Rinosh George
Bigg Boss Malayalam Season 5: ബിഗ് ബോസ് അഞ്ചാം സീസണിലെ ജനപ്രിയ മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ റിനോഷിനു സാധിച്ചിട്ടുണ്ട്. അസുഖപരമായ കാരണങ്ങളാൽ ഷോയിൽ നിന്നും എൺപതു ദിവസങ്ങൾ പിന്നിട്ടപ്പോൾ റിനോഷിനു ക്വിറ്റ് ചെയ്യേണ്ടി വന്നു. പുറത്തായ മത്സരാർത്ഥികൾ ഫിനാലെയ്ക്ക് മുൻപ് ബിഗ് ബോസ് വീട്ടിൽ ഒത്തുകൂടി ഓർമകൾ പങ്കിട്ടപ്പോൾ ആ കൂട്ടത്തിലും റിനോഷ് ഉണ്ടായിരുന്നില്ല. ദിവസങ്ങൾക്കു ശേഷം, ഗ്രാൻഡ് ഫിനാലെയ്ക്ക് സാക്ഷിയാവാനാണ് റിനോഷ് ബിഗ് ബോസ് കൂട്ടുകാർക്കൊപ്പം ചേർന്നത്.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ഫിനാലെയ്ക്ക് വേദിയായ ജൂലൈ രണ്ടിനു തന്നെയായിരുന്നു റിനോഷിന്റെ ജന്മദിനവും. ആത്മമിത്രമായ ആരോഷിനൊപ്പം ജന്മദിനമാഘോഷിക്കുന്ന റിനോഷിന്റെ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
/indian-express-malayalam/media/media_files/uploads/2023/07/image.png)
ഏറ്റവുമധികം ആരാധകരുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റിനോഷ്. കുട്ടികൾ അടക്കമുള്ള പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു റിനോഷ്. കാര്യങ്ങളെ സൗമ്യമായി കൈകാര്യം ചെയ്യുന്നതും വാക്കുകളിലുള്ള കൃത്യതയുമാണ് സഹമത്സരാർത്ഥികളിൽ നിന്നും റിനോഷിനെ വ്യത്യസ്തനാക്കിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഷോ ക്വിറ്റ് ചെയ്യേണ്ട അവസ്ഥ വന്നില്ലായിരുന്നെങ്കിൽ ടോപ്പ് ത്രീയിൽ എത്തിച്ചേരാൻ മാത്രം പ്രേക്ഷക പിന്തുണ റിനോഷിനുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.