scorecardresearch
Latest News

Bigg Boss Malayalam Season 5: കേരള മണ്ണിന്റെ സ്നേഹം എനിക്ക് കിട്ടി, ഇഷ്ട മത്സരാർത്ഥി റിനോഷ്; ആദ്യ പ്രതികരണവുമായി ഏഞ്ചലീൻ

Bigg Boss Malayalam Season 5: “കപ്പ് കീഴടക്കാൻ പറ്റിയില്ലെങ്കിലും ഒരുപാട് ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്”, ഏഞ്ചലീൻ മരിയ

Bigg Boss, Bigg Boss Malayalam, Bigg Boss Malayalam Season 5

ബിഗ് ബോസ് ഹൗസിൽ നിന്ന് ആദ്യം പുറത്തായ മത്സരാർത്ഥിയാണ് ഏഞ്ചലീൻ മരിയ. ഇന്ന് ഉച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലെത്തിയ ഏഞ്ചലീൻ മാധ്യമങ്ങളോട് സംസാരിച്ചു.

“എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. വോട്ട് കുറഞ്ഞ് പോയതു കൊണ്ടാണ് ഞാൻ പുറത്തായത്. പക്ഷെ വിഷമമൊന്നുമില്ല. കപ്പ് കീഴടക്കാൻ പറ്റിയില്ലെങ്കിലും ഒരുപാട് ഹൃദയം കീഴടക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കപ്പ് കാശ് കൊടുത്താലും മേടിക്കാമല്ലോ, പക്ഷെ സ്നേഹമങ്ങനെയല്ല. കേരള മണ്ണിന്റെ സ്നേഹം എനിക്ക് കിട്ടി, അതു മതി.” ഏഞ്ചലീൻ പറഞ്ഞു.

ഒറിജിനലായിട്ടല്ലേ നിന്നത് എന്ന ചോദ്യത്തിന് അല്ല ഞാൻ ഫേക്കായിട്ടായിരുന്നു നിന്നതെന്നാണ് ഏഞ്ചലീൻ തമാശപൂർവ്വം പറഞ്ഞത്. ആദ്യ ആഴ്ചയിൽ തനിക്ക് കുറച്ച് ഓസിഡി പ്രശ്നങ്ങളുണ്ടായിരുന്നെന്നും റിനോഷേട്ടനാണ് തന്നെ അതിൽ നിന്നെല്ലാം മാറ്റിയെടുത്തതെന്നും ഏഞ്ചലീൻ പറഞ്ഞു. ഹൗസിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട മത്സരാർത്ഥി റിനോഷ് ആണെന്നും ഏഞ്ചലീൻ കൂട്ടിച്ചേർത്തു. തനിക്കെതിരെ ഉയരുന്ന ട്രോളുകളോടും ഏഞ്ചലീൻ പ്രതികരിച്ചു. “ട്രോളന്മാർക്ക് എന്നോട് പ്രേമമാണ്. ട്രോളുകൾ പണ്ട് മുതലേയുണ്ട്. അവരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ” ഏഞ്ചലീന്റെ വാക്കുകളിങ്ങനെ.

ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് 20കാരിയായ ഏഞ്ചലീൻ മരിയ. തൃശൂർ സ്വദേശിയാണ്. നടി, മോഡൽ എന്നീ നിലകളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ താരമാണ് ഏഞ്ചലീൻ മരിയ. ഒമർ ലുലു ചിത്രം നല്ല സമയം ത്തിലൂടെ ഏഞ്ചലീൻ സിനിമയിലും മുഖം കാണിച്ചു. ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് തുടങ്ങിയ ചാനലുകളിലെ സീരിയലുകളിലും ഏഞ്ചലീൻ അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 5 contestant angeline mariya first reaction