/indian-express-malayalam/media/media_files/uploads/2023/07/Lachu-Gram-Shivaji-Sen.jpg)
ലെച്ചുവും ശിവജിയും
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി എത്തി ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ ക്വിറ്റ് ചെയ്ത മത്സരാർത്ഥിയാണ് നടിയും മോഡലുമായ ഐശ്വര്യ സുരേഷ് എന്ന ലെച്ചു. ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ലെച്ചുവിന് സാധിച്ചിരുന്നു.
സോഷ്യൽ മീഡിയയിലും സജീവമാണ് ലെച്ചു. തന്റെ ബോയ് ഫ്രണ്ടായ ശിവാജിയെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ബിഗ് ബോസ് ഷോയ്ക്കിടയിലും ലെച്ചു മനസ്സു തുറന്നിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനൊപ്പം നിന്ന പ്രിയപ്പെട്ട വ്യക്തിയെന്നാണ് ശിവാജിയെ കുറിച്ച് ലെച്ചു പറഞ്ഞത്.
ഇപ്പോഴിതാ, ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ശിവാജിയും ലെച്ചുവും തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/Lachu-and-Shivaji-Sen.jpg)
"എല്ലാ നല്ല കാര്യങ്ങൾക്കും എല്ലായ്‌പ്പോഴും അനിവാര്യമായൊരു അവസാനമുണ്ടാവും. ഞാനും ലെച്ചുവും 2 വർഷമായി ഒരുമിച്ചാണ്, ഒടുവിൽ ഞങ്ങളുടെ വഴികളും കരിയറും ഞങ്ങളെ വ്യത്യസ്ത ദിശകളിലേക്ക് നയിച്ചു. അവൾക്ക് ജോലി സംബന്ധമായി കൊച്ചിയിലേക്ക് മടങ്ങണം, ഒരുപാട് ആലോചിച്ച ശേഷം ഞങ്ങൾ രണ്ടുപേരും ഒരു അത്ഭുതകരമായ ഓട്ടം നടത്തിയെന്ന് മനസ്സിലാക്കുന്നു. പരസ്പരം അങ്ങേയറ്റം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഞങ്ങൾ സൗഹാർദ്ദപരമായി വേർപിരിയുന്നു."
"സോഷ്യൽ മീഡിയയിൽ വ്യക്തിപരമായി എന്തെങ്കിലും പങ്കുവെക്കേണ്ടി വന്നതിൽ എനിക്കും വിഷമമുണ്ട്. എന്നാൽ അത് ഈ കാലഘട്ടത്തിന്റെ ശാപമാണ്. ഞങ്ങളുടെ പ്രണയം വളരെ പരസ്യമായിരുന്നു, അതിനാൽ ഇതും തുറന്നു പറയേണ്ടതുണ്ട്. ദയവായി ഞങ്ങൾക്ക് സന്ദേശങ്ങൾ അയക്കരുത്. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും എല്ലാ സ്നേഹവും പിന്തുണയും ഞങ്ങൾക്കറിയാം," കുറിപ്പിൽ ശിവാജി പറയുന്നു. ശിവാജിയുടെ കുറിപ്പ് ലെച്ചുവും ഷെയർ ചെയ്തിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2023/07/Lechu-Sivaji.jpg)
ബോൾഡായ ഫോട്ടോഷൂട്ടുകളിലൂടെ ബിഗ് ബോസിലെത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമായ പെൺകുട്ടിയാണ് ലെച്ചു.
‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലെ ഒരൊറ്റ രംഗം മതി ഐശ്വര്യയെ അറിയാൻ. ക്ലൈമാക്സ് സീനിൽ വന്ന് പൊളിച്ചടുക്കുന്നത് ഈ പെൺകുട്ടിയാണ്. ജയം രവിയ്ക്ക് ഒപ്പമുള്ള തമിഴ് ചിത്രവും ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്. സൗത്ത് ആഫ്രിക്കയിൽ വളർന്ന ലെച്ചു മുംബൈയിലായിരുന്നു താമസം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.