Bigg Boss Malayalam Season 5 Contestants:ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളം ബിഗ്‌ബോസിന്റെ അഞ്ചാം സീസണിന് മാർച്ച് അവസാനവാരത്തോടെ തുടക്കമാവും. മോഹൻലാല്‍ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകൻ.
അൽപ്പം പുതുമകളോടെയാണ് ഇത്തവണത്തെ സീസൺ എത്തുന്നത്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, ഷോയുടെ ടൈറ്റിൽ സ്പോൺസറായ എയര്‍ടെല്‍ മുഖേന ഒരു മത്സരാർത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ഇപ്പോഴിതാ, കോമണറിനു വേണ്ടിയുള്ള ഓഡിഷൻ പ്രെമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എങ്ങനെയാണ് ഒരു സാധാരണക്കാരന് ബിഗ് ബോസിൽ മത്സരാർത്ഥിയാവാനാവുക എന്ന് വിശദീകരിക്കുകയാണ് വീഡിയോയിൽ മോഹൻലാൽ.
“ഓരോ സീസണ്‍ കഴിയുന്തോറും ജനങ്ങളോട് കൂടുതല്‍ അടുക്കുകയാണ് ബിഗ്ബോസ്. പ്രേക്ഷകരുടെയും അനുദിനം മാറുന്ന കാലത്തിന്റെയും സ്പന്ദനം മനസിലാക്കി വ്യത്യസ്തവും പുതുമയേറിയതുമായ രീതിയിലാണ് പുതിയ സീസണ്‍ അണിയിച്ചൊരുക്കുന്നത്,” ഏഷ്യാനെറ്റ് ചാനല്‍ ബിസിനസ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ കിഷന്‍ കുമാർ പറയുന്നു. ഏഷ്യാനെറ്റിന് പുറമെ ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ 24 x 7സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.