Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ വേദിയിൽ വച്ച് നടനവിസ്മയം ശ്രീ മോഹൻലാലിൻറെ ജന്മദിനം ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിച്ചു .
“മാറ്റങ്ങൾക്കൊപ്പം മറ്റാരേക്കാളും മുൻപേ സഞ്ചരിക്കുക .. ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നു . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയിൽ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ മോഹൻലാലിന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,”ശ്രീ കെ മാധവൻ വേദിയിൽ പറഞ്ഞു.
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ കൈയക്ഷരം ഇനി ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ ലഭ്യമാകും. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
ആഘോഷങ്ങൾക്ക് കൂടുതൽ ശോഭനൽകികൊണ്ട് മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് സ്റ്റാർ സിങ്ങർ ജൂനിയർ വിജയി പല്ലവി രതീഷ് അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരിക്കും. മാത്രമല്ല ബിഗ് ബോസ് മത്സരാർത്ഥികളും മോഹൻലാലിനായി പ്രത്യേക പരിപാടികൾ ഒരുക്കുന്നുണ്ട്.