Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് അനിയൻ മിഥുൻ- റിനോഷ് ജോർജ് ചങ്ങാത്തം. മറ്റു മത്സരാർത്ഥികളുമായൊക്കെ ഇരുവരും ഇടപെടാറുണ്ടെങ്കിലും തമ്മിൽ തമ്മിൽ ഏറ്റവും സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേർ മിഥുനും റിനോഷുമാണ്. ഇരുവരും മാറിയിരുന്ന് ഗെയിം പ്ലാനിംഗ് നടത്തുന്നതും സ്ട്രാറ്റജികളെ കുറിച്ച് സംസാരിക്കുന്നതുമൊക്കെ പതിവു കാഴ്ചയാണ്.
മിഥുനും റിനോഷും ശോഭയും ഒന്നിച്ചുള്ള ഒരു സംസാരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒമർ ലുലു ഷോയിൽ നിന്നും പുറത്തായതിനെ തുടർന്ന് ഈ വിഷയം ചർച്ച ചെയ്യുകയായിരുന്നു റിനോഷും ശോഭയും. അരികിൽ ഒരു ചായകപ്പുമായി മിഥുനും ഇരിപ്പുണ്ടായിരുന്നു. റിനോഷ് തന്റെ പതിവുരീതിയിൽ കൂടുതലും ഇംഗ്ലീഷിലാണ് സംസാരിച്ചത്. ഇംഗ്ലീഷാണ് മനസ്സിലാവുന്നുണ്ടോ എന്നൊക്കെ ഇടയ്ക്ക് മിഥുൻ ശോഭയോട് തമാശയായി ചോദിക്കുന്നുണ്ട്.
ഒമർ വളരെ സന്തോഷത്തോടെ തന്നെയാണ് പോയതെന്നും ഇവിടെ വന്ന് ഇമേജ് ഒക്കെ മാറ്റി ആളുകളുടെ ഇഷ്ടം കവർന്നാണ് ഒമർ പടിയിറങ്ങിയതെന്നാണ് ശോഭയും റിനോഷും പറഞ്ഞത്. ഭയും റിനോഷും തമ്മിലുള്ള സംസാരം കഴിഞ്ഞതിനു ശേഷം മിഥുൻ ശോഭയോട് ഒന്നു ഇങ്ങോട്ട് വന്നേ എന്നു പറയുന്നു. തമാശയായി മുറി ഇംഗ്ലീഷിൽ സംസാരിക്കുന്ന മിഥുൻ റിനോഷിനെയും ശോഭയേയും ചിരിപ്പിക്കുകയാണ്.
സംസാരത്തിനു ശേഷം റിനോഷിനോട്, “എനിക്കും അത്യാവശ്യം ഇംഗ്ലീഷ് അറിയാമെന്നു മനസ്സിലായല്ലോ. ഞാനിരിക്കുമ്പോൾ വല്ലാതെ ഇംഗ്ലീഷ് വേണ്ടാട്ടോ,” എന്നാണ് തമാശയായി മിഥുൻ പറയുന്നത്.