/indian-express-malayalam/media/media_files/uploads/2023/06/Bigg-Boss-Malayalam-Season-5-Akhil-Family-visit.jpg)
അഖിലിന്റെ കുടുംബവും ബിഗ് ബോസ് വീട്ടിലെത്തുമോ എന്നാണ് മാരാർ ഫാൻസ് ഉറ്റുനോക്കുന്നത്
Bigg Boss Malayalam Season 5: പ്രിയപ്പെട്ടവർ ഓരോരുത്തരായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേരുന്നതിന്റെ സന്തോഷത്തിലാണ് മത്സരാർത്ഥികൾ. വീറും വാശിയും നിറഞ്ഞ വീക്ക്‌ലി ടാസ്കുകൾക്കു പകരമായി ഈയാഴ്ച മത്സരാർത്ഥികൾക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ബിഗ് ബോസ്. ഷിജുവിന്റെ ഭാര്യ പ്രീതി, മകൾ മുസ്കാൻ, നാദിറയുടെ സഹോദരി ഷഹനാസ്, കൂട്ടുകാരി ശ്രുതി സിതാര എന്നിവരെല്ലാം കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. റെനീഷയുടെ അമ്മയും സഹോദരനും സെറീനയുടെ അമ്മയും ഇന്ന് ബിഗ് ബോസ് വീട്ടിലെത്തി. വൈകാരിക നിമിഷങ്ങളാണ് പ്രിയപ്പെട്ടവരുമായുള്ള സമാഗമം മത്സരാർത്ഥികൾക്ക് സമ്മാനിച്ചത്.
തങ്ങളുടെ ഇഷ്ട മത്സരാർത്ഥിയുടെ വീട്ടിൽ നിന്നും ആരാവും എത്തുക എന്ന ആകാംക്ഷയിലാണ് ആരാധകരും. അഖിൽ മാരാറിന്റെ കുടുംബം ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അഖിലിന്റെ ഭാര്യയും മക്കളും എയർപോർട്ടിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 87 ദിവസം പിന്നിട്ടിരിക്കുകയാണ്. ഫൈനലിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ, മിഥുൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനോഷ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.