/indian-express-malayalam/media/media_files/uploads/2023/05/Akhil-Marar-Bigg-Boss-1.jpg)
Bigg Boss Malayalam Season 5: Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് അഖിൽ മാരാർ. എന്റർടെയിനർ, പെർഫോമർ എന്നീ നിലകളിൽ പ്രേക്ഷകപ്രീതി നേടാൻ അഖിലിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതേസമയം തന്നെ അഖിലിന്റെ സ്ത്രീവിരുദ്ധ സമീപനങ്ങളും ചിന്താഗതികളും നിലപാടുകളും വയലൻസുമൊക്കെ വലിയ രീതിയിൽ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. സഹമത്സരാർത്ഥികളെ തല്ലാനോങ്ങുന്ന മാരാരുടെ പ്രകൃതത്തിന് പല തവണ ബിഗ് ബോസിൽ നിന്നും താക്കീത് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ചിരിക്കുകയാണ് മാരാർ എന്നാണ് പുറത്തുവരുന്ന പ്രൊമോ സൂചിപ്പിക്കുന്നത്. ഒരു ചർച്ചയ്ക്കിടയിൽ നിയന്ത്രണം നഷ്ടമായ അഖില്‍ മുണ്ട് പൊക്കി കാണിക്കുന്നതാണ് പ്രൊമോയിൽ കണ്ടത്. താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിക്കുന്നതെന്ന് അഖിൽ പറയുന്നതും വീഡിയോയിൽ കാണാം. പിന്നാലെ അഖിൽ സെറീനയെ മുണ്ട് പൊക്കി കാണിക്കുന്നതും കാണാം. അഖില്‍ മാരാര്‍ വൃത്തികെട്ട ഗെയിമാണ് കളിക്കുന്നതെന്ന് ജുനൈസ് വിമർശിക്കുന്നതും വീഡിയോയിൽ കാണാം.
ബിഗ് ബോസ് ഷോയിലേക്ക് കയറും മുൻപ് അഖിൽ ഷോയെ കുറിച്ചു പറഞ്ഞ വാക്കുകളെ ചോദ്യം ചെയ്യുകയായിരുന്നു അഖിൽ. 'ഈ മാതിരി നാറിയ പരിപാടിയ്ക്ക് ഞാൻ പോവില്ല. അതിലും ഭേദം തുണി പൊക്കി കാണിക്കുന്നതാണ് നല്ലത്,' എന്നായിരുന്നു ഒരു അഭിമുഖത്തിൽ മാരാർ പറഞ്ഞത്. മാരാരിന്റെ ഇരട്ടത്താപ്പുകളെ എല്ലാവരും ചോദ്യം ചെയ്തപ്പോൾ ഉത്തരം മുട്ടിയായിരുന്നു മാരാറിന്റെ പ്രവൃത്തി.
സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയാണ് മാരാരിന്റെ പ്രവൃത്തി. "വെറും നാക്ക് കൊണ്ട് മാത്രം ജയിക്കേണ്ട കളിയാണ് ബിഗ് ബോസ് എന്ന അഖിലിൻ്റെ വിചാരം .വ്യക്തിത്വം എന്നൊരു കാര്യം കൂടി വേണം . പുറത്ത് എത്ര മാന്യത നടിച്ചാലും യഥാർത്ഥ സ്വഭാവം ഇങ്ങനെ പുറത്ത് വരിക തന്നെ ചെയ്യും," എന്നാണ് പ്രൊമോ വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. "ഇത്രയും മോശമായി പെരുമാറുന്ന മത്സരാർത്ഥി ബിഗ് ബോസ് ഹൗസിൽ വേറെയില്ല," എന്നാണ് മറ്റൊരു കമന്റ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.