/indian-express-malayalam/media/media_files/uploads/2023/06/Akhil-Marar-Shobha.jpg)
അഖിലിന്റെയും ശോഭയുടെയും കുടുംബം ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ
Bigg Boss Malayalam Season 5: ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടായിട്ടുള്ള രണ്ടുപേർ അഖിൽ മാരാറും ശോഭയുമാണ്. അഖിലിനോട് എല്ലായ്‌പ്പോഴും വാശിയോടെയും മത്സരബുദ്ധിയോടെയുമാണ് ശോഭ പെരുമാറാറുള്ളത്. ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നു പേരു കേട്ട കോമ്പോ കൂടിയാണിത്.
ബിഗ് ബോസ് വീട്ടിൽ ഫാമിലി വീക്കിന്റെ ഭാഗമായി അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും മക്കളും ശോഭയുടെ അമ്മയും അച്ഛനും കൂട്ടുകാരിയുമെല്ലാം എത്തിയിരുന്നു. കുടുംബാംഗങ്ങളോട് അഖിലും ശോഭയും ഇടപ്പെട്ട രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ സംസാരവിഷയം.
/indian-express-malayalam/media/media_files/uploads/2023/06/Shoba-Viswanath.jpg)
ബിഗ് ബോസ് വീട്ടിലെത്തിയ രാജലക്ഷ്മി എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് ഇടപ്പെട്ടത്. വാഷ് ഏരിയയിൽ ശോഭയും ലക്ഷ്മിയും മാറിയിരുന്ന് സംസാരിക്കുകയും ചെയ്തു. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് ലക്ഷ്മിയോട് ശോഭ പറയുന്നതാണ് സംഭാഷണത്തിന് തുടക്കം കുറിച്ചത്. അഖിലുമായി വീട്ടിൽ നടന്ന അടികൾ കണ്ടുകാണുമല്ലോ എന്നു ശോഭ തിരിക്കിയപ്പോൾ, താൻ ഒന്നും വ്യക്തിപരമായി എടുക്കാറില്ല എന്നായിരുന്നു ലക്ഷ്‍മിയുടെ മറുപടി. ഇതൊരു ഷോ ആണെന്ന് എനിക്കറിയാമെന്നും, എല്ലാവർക്കും ലക്ഷ്യങ്ങളുണ്ട്, എല്ലാവരും മുന്നോട്ട് പോവാനാണ് ആഗ്രഹിക്കുക എന്നറിയാം, അതിനാൽ ഇതൊന്നും തന്നെ വ്യക്തിപരമായി ബാധിക്കുന്നേയില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.
/indian-express-malayalam/media/media_files/uploads/2023/06/Shobha.jpg)
അഖിലിനെ സാഡിസ്റ്റ് എന്നു വിളിച്ചതിനെ കുറിച്ചും ശോഭ ലക്ഷ്മിയോട് സംസാരിച്ചു. 'ഇവരെല്ലാം പറഞ്ഞിട്ടും ഞാൻ ആ വാക്ക് തിരിച്ചെടുത്തില്ല. അഖില്‍ എന്ന വ്യക്തിയെ അങ്ങനെ വിളിച്ചുവെങ്കിലും ഒരു കുടുംബം, കുട്ടികള്‍ ഒക്കെ ഉണ്ടല്ലോ എന്നോർത്തപ്പോൾ ലക്ഷ്മിയ്ക്കു വേണ്ടി ആ വാക്ക് തിരിച്ചെടുക്കണം എന്ന് തോന്നി' എന്നായിരുന്നു ശോഭ പറഞ്ഞത്. അങ്ങനെയൊരു കുറ്റബോധം വേണ്ട, എനിക്ക് ഒരു കുഴപ്പവുമില്ല എന്നായിരുന്നു രാജലക്ഷ്മിയുടെ മറുപടി.
ശോഭയുടെ മാതാപിതാക്കൾ ബിഗ് ബോസ് ഹൗസിലെത്തിയപ്പോഴും വളരെ സ്നേഹത്തോടെയും ആദരവോടെയുമൊക്കെയാണ് അഖിലും വരവേറ്റത്. ഞാനിവളെ ഇങ്ങനെ ചാടിക്കുന്നതിൽ ദേഷ്യമൊന്നുമില്ലല്ലോ എന്നൊക്കെ മാരാർ ശോഭയുടെ മാതാപിതാക്കളോട് ചോദിക്കുകയും ചെയ്തു. എന്നാൽ ഇതൊരു ഗെയിമല്ലേ എന്നായിരുന്നു ശോഭയുടെ അച്ഛന്റെ പ്രതികരണം.
അഖിൽ മാരാരെ തനിക്ക് ഇഷ്ടമാണെന്നും ശോഭയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. ദേഷ്യപ്പെടുമെങ്കിലും പിന്നീട് അഖില്‍ ക്ഷമ ചോദിക്കും, അത് അവിടെ തീരും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഖിലിന്റേത് നേരെ വാ പോ രീതിയാണെന്നും ശോഭയുടെ അമ്മ പറഞ്ഞു.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന് തിരശ്ശീല വീഴാൻ ഇനി കഷ്ടിച്ച് 7 ദിനങ്ങൾ കൂടി ബാക്കി.ജൂലൈ രണ്ടിനാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ ഗ്രാൻഡ് ഫിനാലെ. അഖിൽ മാരാർ, ശോഭ, ജുനൈസ്, സെറീന, റെനീഷ, ഷിജു, നാദിറ, മിഥുൻ എന്നിവരാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ ശേഷിക്കുന്ന മത്സരാർത്ഥികൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിനോഷ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. അതേസമയം, നാദിറ മെഹ്റിൻ ടിക്കറ്റ് ടു ഫിനാലെ ടാസ്‍കിൽ ജയിച്ച് ​ഗ്രാന്റ്ഫിനാലയിൽ എത്തിയിട്ടുണ്ട്, ആരാവും ഫൈനൽ ഫൈവിലെത്തുന്ന മറ്റു മത്സരാർത്ഥികൾ, ആരാവും ഈ വർഷത്തെ ബിഗ് ബോസ് വിജയി എന്നൊക്കെ അറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.