/indian-express-malayalam/media/media_files/uploads/2023/07/Akhil-Marar-Shoba-Viswanath.jpg)
ബിഗ് ബോസ് വീട്ടിലെ ടോം ആൻഡ് ജെറി എന്നറിയപ്പെട്ട കോമ്പോ ആണ് അഖിലും ശോഭയും
Bigg Boss Malayalam Season 5: ബിഗ് ബോസ് അഞ്ചാം സീസണിലെ 20 മത്സരാർത്ഥികളെയും പിൻതള്ളി വിജയകിരീടം ചൂടിയിരിക്കുകയാണ് അഖിൽ മാരാർ. വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് അഖിൽ വിജയിയായത്. ബിഗ് ബോസ് വിജയത്തിനു ശേഷം സഹമത്സരാർത്ഥികളായ ശോഭ വിശ്വനാഥ്, റിനോഷ് ജോർജ് എന്നിവരെ കുറിച്ച് അഖിൽ നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ബിഗ് ബോസ് വീടിനകത്ത് ശോഭയുമായി ചേർന്ന് ഒരു ലൗ ട്രാക്ക് പിടിക്കാൻ ശ്രമിച്ചിരുന്നോ എന്നായിരുന്നു മാരാരോട് മീഡിയയുടെ ചോദ്യം. "ഞാനൊരു ട്രാക്കും നോക്കിയിട്ടില്ല. എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു. നിങ്ങളതിനെ ട്രാക്കാക്കി മാറ്റിയതാണ്. കല്യാണം കഴിച്ച് രണ്ടു കുട്ടികളുള്ള എനിക്ക് എന്ത് ലവ് ട്രാക്ക്? പക്ഷേ ഞാൻ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. ശോഭയുടെ ചില റിയാക്ഷൻസൊക്കെ. നമ്മൾ സ്കൂളിലൊക്കെ പഠിക്കുമ്പോൾ ഒപ്പം പഠിക്കുന്ന കാന്താരി കുട്ടികളെയൊക്കെ കളിയാക്കുമ്പോൾ കിട്ടുന്ന റിയാക്ഷൻ ഇല്ലേ. അതുപോലെയാണ് ശോഭയുടെ റിയാക്ഷനെ കണ്ടത്. അല്ലാതെ ട്രാക്ക് പ്ലാൻ ചെയ്തിട്ടൊന്നുമില്ല."
/indian-express-malayalam/media/media_files/uploads/2023/07/Shobha-Viswanath-Akhil-marar.jpg)
റിനോഷ് എനിക്കൊരു എതിരാളിയായിരുന്നില്ല: അഖിൽ മാരാർ
റിനോഷ് ആദ്യം പുറത്തായത് വിജയത്തിന്റെ ശോഭ കെടുത്തിയോ? എന്ന ചോദ്യത്തിന് റിനോഷ് തനിക്കൊത്ത എതിരാളി ആയിരുന്നില്ല എന്നായിരുന്നു മാരാരുടെ മറുപടി.
"ഒരു നല്ല മത്സരാർത്ഥി ടോപ്പ് ഫൈവിൽ കൂടെ ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. റിനോഷ് ബിഗ് ബോസ് ഹൗസിനകത്ത് ഒരു നല്ല മത്സരാർത്ഥിയായിരുന്നു എന്നു ഞാൻ പറയില്ല. പക്ഷേ റിനോഷിനെ ഇഷ്ടപ്പെടുന്ന വലിയൊരു ജനത പുറത്തുണ്ടാവും. കാരണം റിനോഷിനെ പോലുള്ളൊരു വ്യക്തിയെ ആളുകൾക്കിഷ്ടമാണ്. റിനോഷിന്റെ മുൻ കണ്ടന്റുകൾ ആളുകൾക്ക് ഇഷ്ടപ്പെടും. അതല്ലാതെ ഹൗസിനകത്ത് എനിക്ക് റിനോഷൊരു എതിരാളിയായിട്ടൊന്നും തോന്നിയിട്ടില്ല. എന്നെ പോലെ ഒരു അഹങ്കാരിയേയും തലതെറിച്ചവനേയും സപ്പോർട്ട് ചെയ്യുന്നതിനേക്കാൾ ആളുകൾ ഒരു നല്ല ചെറുപ്പക്കാരനെ സപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടല്ലോ എന്നാണ് ഞാൻ ഓർത്തത്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.