scorecardresearch

50 ലക്ഷത്തിന്റെ പൂച്ചകൾ, ഒരു കോടി രൂപയുടെ പൂച്ചക്കൊട്ടാരമൊരുക്കി അനുജോസഫ്; വീഡിയോ

Bigg Boss Malayalam Season 5: "ബിഗ് ബോസിൽ നിന്നും ലഭിച്ച പൈസയും കൂടി പൂച്ചക്കൊട്ടാരത്തിനു വേണ്ടി ചെലവഴിക്കും. അവർക്കായി ഏസി വരെ വച്ചു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം"

Bigg Boss Malayalam Season 5: "ബിഗ് ബോസിൽ നിന്നും ലഭിച്ച പൈസയും കൂടി പൂച്ചക്കൊട്ടാരത്തിനു വേണ്ടി ചെലവഴിക്കും. അവർക്കായി ഏസി വരെ വച്ചു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം"

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anu Joseph | Anu Joseph new cat House video| Anu Joseph Home Tour| Bigg Boss Malayalam Season 5| അനു ജോസഫ്| ബിഗ് ബോസ് മലയാളം സീസൺ 5

23 ബംഗാൾ കടുവകളാണ് അനുവിന്റെ വീട്ടിലുള്ളത്

Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയും നടിയുമായ അനു ജോസഫിന്റെ പൂച്ചപ്രേമം ഏറെ പ്രശസ്തമാണ്. 50 ലക്ഷം രൂപയോളം വിലവരുന്ന 23 ബംഗാൾ കാറ്റുകളാണ് അനുവിന്റെ വീട്ടിലുള്ളത്. മക്കളെ പോലെ താൻ പരിപാലിക്കുന്ന ഈ പൂച്ചകൾക്കായി ഒരു കോടി രൂപയോളം ചെലവഴിച്ച് ഒരു പൂച്ചക്കൊട്ടാരം പണിയാൻ ഒരുങ്ങുകയാണ് അനു.

Advertisment

"പൂച്ചകളെ എനിക്കു വലിയ ഇഷ്ടമാണ്, എന്റെ ജീവിതത്തിൽ ഈ പൂച്ചക്കുട്ടികൾക്ക് വലിയ റോളുണ്ട്. ലോക്ക്ഡൗൺ സമയത്താണ് ഞാൻ പൂച്ചകളെ വളർത്തി തുടങ്ങിയത്. എന്റെ വാടകവീട്ടിലെ വളരെ ചെറിയ സ്ഥലത്താണ് ആദ്യം വളർത്തി തുടങ്ങിയത്. പൂച്ചക്കുടുംബത്തിലേക്ക് കൂടുതൽ കുട്ടികൾ വന്നതോടെ ആ വീട്ടിൽ നിന്നും മാറി. അവർക്ക് എല്ലാ കാലവും ജീവിക്കാവുന്ന സ്വന്തമായതും വിശാലമായതുമായ ഒരു സ്ഥലം ഒരുക്കണമെന്നു തോന്നി."

"പുതിയ വീടിനോട് ചേർന്ന് 1100 സ്ക്വയർഫീറ്റ് ഏരിയ അവർക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്റെ പൂച്ചക്കൊട്ടാരത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കോടി രൂപയോളം മുടക്കേണ്ടി വരും. ബിഗ് ബോസിൽ നിന്നും ലഭിച്ച പൈസയും കൂടി അതിനു വേണ്ടി ചെലവഴിക്കും. അവർക്കായി ഏസി വരെ വച്ചു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം," അനു പറയുന്നു. മൂന്ന് കോടിയുടെ വീട് ഉണ്ടാക്കിയിട്ട് എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കൂട് ഒരുക്കണ്ടേ എന്നും അനു ചോദിക്കുന്നു.

"പല സെക്ഷനുകളായി തിരിച്ചാണ് കൂട് തയ്യാറാക്കുക. എല്ലാവരെയും ഒന്നിച്ച് ഒരേ കൂട്ടിലിടാൻ പറ്റില്ല. പെൺ പൂച്ചകളും കുട്ടികളും ഒരു കൂട്ടിലാണ് താമസിക്കുന്നത്. ആൺപൂച്ചകളിൽ പരസ്പരം പോരടിക്കുന്നവരെ തന്നെ വേർതിരിച്ച് കൂടുകളിലാക്കണം," പൂച്ചക്കൊട്ടാരത്തിന്റെ വിശേഷങ്ങൾ അനു പങ്കിട്ടു.

Advertisment

അനുവിന്റെ മൂന്നുകോടി രൂപയുടെ വീടിന്റെ ഹോം ടൂർ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. 5500 സ്ക്വയർ ഫീറ്റാണ് ഈ വീടിന്റെ വിസ്താരം. ഓഫീസും ഷൂട്ടിങുള്ള ഫ്ളോറുമെല്ലാം ചേർന്ന ഒരു മൾട്ടി പർപ്പസ് വീടാണിത്. ബ്ലാക്ക് കളർ തീമിലൊരുക്കിയ ഈ വീട് അടിമുടി യൂറോപ്യൻ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ബെഡ്‌റൂമിൽ നിന്നാൽ താഴെ തന്റെ പൂച്ചകുട്ടികളെ കാണാൻ കഴിയുന്ന രീതിയിൽ ആണ് അനു വീട് സെറ്റ് ചെയ്തിരിക്കുന്നത്.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: