Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത്തെ സീസൺ നടന്നു കൊണ്ടിരിക്കുന്നത്. 18 മത്സരാർത്ഥികളാണ് ഇത്തവണ ഷോയിലുള്ളത്. സംരംഭകയായ ശോഭ വിശ്വനാഥ്, വുഷു ചാംപ്യനായ അനിയൻ മിഥുൻ, സംവിധായകൻ അഖിൽ മാരാർ, ബോഡി ബിൽഡറും മോഡലുമായ വിഷ്ണു ജോഷി, സോഷ്യൽ മീഡിയ താരങ്ങളായ വൈബർ ഗുഡ് ദേവു എന്നറിയപ്പെടുന്ന ശ്രീദേവി, ജുനൈസ് വിപി, നടി മനീഷ കെ എസ്, നടൻ സാഗർ സൂര്യ, ട്രാൻസ് വുമൺ നാദിറ മെഹ്റിൻ, നടി ലെച്ചു ഗ്രാം, നടൻ ഷിജു എ ആർ, നടി ഏഞ്ചലീന മരിയ, നടി റനീഷ റഹ്മാൻ, നടൻ റിനോഷ് ജോർജ്, മിസ് ക്വീൻ കേരള 2022 ആയി തിരഞ്ഞെടുക്കപ്പെട്ട സെറീന, നടി ശ്രുതിലക്ഷ്മി എന്നിവർക്കൊപ്പം കോമണറായ ഗോപിക ഗോപിയും എന്നിവരാണ്ഈ സീസണിൽ മത്സരിക്കുന്നത്.
ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ ഇതിനകം 14 ദിവസം പൂർത്തിയാക്കി കഴിഞ്ഞു. ആദ്യ ആഴ്ചയിൽ നോമിനേഷൻ നടന്നിരുന്നുവെങ്കിലും എവിക്ഷൻ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഞായറാഴ്ച ബിഗ് ബോസ് വീട്ടിൽ നിന്നും ഒരു മത്സരാർത്ഥി പടിയിറങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഗോപിക, ലെച്ചു, റിനോഷ്, റെനീഷ, വിഷ്ണു, ഏഞ്ചലീന, അനിയൻ മിഥുൻ എന്നിവരാണ് ഈ ആഴ്ച എലിമിനേഷനെ നേരിടുന്നത്. ഇതിൽ അനിയൻ മിഥുൻ, ഏഞ്ചലീന എന്നിവർക്കാണ് പുറത്തുപോവാൻ ഏറെ ചാൻസ് എന്നാണ് സോഷ്യൽ മീഡിയയിലെ വിവിധ സർവ്വേകൾ സൂചിപ്പിക്കുന്നത്. താരതമ്യേന മോശം പ്രകടനം കാഴ്ച വെച്ച രണ്ടുപേർ എന്ന രീതിയിലാണ് ഇവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇവരിൽ ആരാവും പുറത്തുപോവുക എന്നറിയാൻ മോഹൻലാൽ എത്തുന്ന വാരാന്ത്യ എപ്പിസോഡ് വരെ കാത്തിരിക്കണം. അതേസമയം, ഒരു വൈൽഡ് കാർഡ് എൻട്രി വീടിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.