Bigg Boss Malayalam Season 5: ബിഗ് ബോസ് ഹൗസിലെ രണ്ടാമത്തെ ക്യാപ്റ്റണായി സാഗർ സൂര്യയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിഷ്ണു ജോഷി, റെനീഷ റെഹ്മാൻ എന്നിവരായിരുന്നു മറ്റു മത്സരാർത്ഥികൾ. വീക്ക്‌ലി ടാസ്ക്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റൺസി ടാസ്ക്കിലേക്കുള്ളവരെ തിരഞ്ഞെടുത്തത്. റെനീഷയും സാഗറും 7 പോയിന്റും വിഷ്ണു 2 പോയിന്റുമാണ് നേടിയത്. എന്തിന് 2 പോയിന്റു മാത്രം നേടിയ വിഷ്ണു മറ്റ് രണ്ടു പേർക്കൊപ്പം മത്സരിക്കുന്നു എന്ന ചോദ്യവും ബിഗ് ബോസ് ഹൗസിൽ ഉയർന്നു.
ശാരീരികമായി ചെയ്യേണ്ട ടാസ്ക്കാണെങ്കിൽ വിഷ്ണുവിനാണ് മുൻതൂക്കം കൂടുതലെന്നും അങ്ങനെ പോയിന്റ് കുറവുള്ള വിഷ്ണു ജയിക്കുന്നത് അനുയോജ്യമല്ലെന്നുമാണ് സാഗർ പറഞ്ഞത്. ഈ അഭിപ്രായത്തെ റെനീഷ പിന്താങ്ങുകയും ചെയ്തു. ഒടുവിൽ ബിഗ് ബോസ് പറയുകയാണെങ്കിൽ താൻ മത്സരത്തിൽ നിന്ന് പിൻമാറുമെന്നും വിഷ്ണു പറഞ്ഞു.
ക്യാപൺസി മത്സരം ആരംഭിച്ച് കുറച്ചു സമയത്തിനുള്ളിൽ തന്നെ വിഷ്ണു ക്ഷീണതനായതു പോലെ പെരുമാറി. പോയിന്റ് എണ്ണി തിട്ടപ്പെടുത്തിയപ്പോൾ വിഷ്ണുവായിരുന്നു ഏറ്റവും പിന്നിൽ, കൂടുതൽ പോയിന്റോടെ സാഗർ ക്യാപ്റ്റണാവുകയും ചെയ്തു. എന്നാൽ സിംപതിയ്ക്കു വേണ്ടി വിഷ്ണു മത്സരം വിട്ടു കൊടുത്തതാണെന്നും ഇതൊരു സ്ട്രാറ്റർജിയുടെ ഭാഗമാണെന്നും റെനീഷ പറഞ്ഞു.