scorecardresearch

വിഷയം മുതൽ പൂക്കട്ടെ കാവടി വരെ; ഹിറ്റായ ബിഗ് ബോസ് പ്രയോഗങ്ങൾ

Bigg Boss Malayalam Season 5: ബിഗ് ബോസ് മത്സരാർത്ഥികൾ ഹിറ്റാക്കി മാറ്റിയ 20 പ്രയോഗങ്ങളും പേരുകളും

Bigg Boss Malayalam Season 5: ബിഗ് ബോസ് മത്സരാർത്ഥികൾ ഹിറ്റാക്കി മാറ്റിയ 20 പ്രയോഗങ്ങളും പേരുകളും

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 5| Bigg Boss Malayalam Season 5 Grand Finale| 20 popular Bigg Boss Phrases

ബിഗ് ബോസ് മലയാളം സീസൺ 5

Bigg Boss Malayalam Season 5: ഒരു സോഷ്യൽ എക്സ്പെരിമെന്റ് ഷോ ആയതിനാൽ തന്നെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ പല രീതികളിൽ പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ട്. ഓരോ ബിഗ് ബോസ് കാലം കഴിയുന്തോറും ബിഗ് ബോസ് മത്സരാർത്ഥികൾ പ്രേക്ഷകർക്കായി തന്നിട്ടുപോവുന്നതോ അല്ലെങ്കിൽ കൂടുതൽ പോപ്പുലാരിറ്റി നൽകുന്നതോ ആയ ചില പ്രയോഗങ്ങളുണ്ട്. ബിഗ് ബോസിലൂടെ പ്രേക്ഷകർ ഏറ്റവും കൂടുതൽ കേട്ട ചില പ്രയോഗങ്ങളിലൂടെയും പേരുകളിലൂടെയും ഒരു സഞ്ചാരം.

Advertisment

മൂന്നരകോടി ജനങ്ങൾ
ആദ്യ സീസൺ മുതൽ തന്നെ മത്സരാർത്ഥികൾ എടുത്തുപറഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ രജിസ്റ്റർ ചെയ്തൊരു പ്രയോഗമാണത്. 'മൂന്നരകോടി ജനങ്ങൾ കാണുന്ന ഷോ'. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിന്റെ വലിപ്പത്തെ കാണിക്കാനും സഹമത്സരാർത്ഥികൾ ഔചിത്യമില്ലാതെ പെരുമാറുമ്പോൾ അവരെ പരിഹസിക്കാനും ഓർമ്മിപ്പിക്കാനുമൊക്കെ എല്ലാ സീസണിലും മത്സരാർത്ഥികൾ വാരികോരി ഉപയോഗിക്കുന്ന പ്രയോഗമാണിത്.

എങ്ങനെയാണ് ഈ മൂന്നരകോടി മലയാളി പ്രയോഗം വന്നതെന്നല്ലേ? ലോകത്താകമാനമുള്ള മലയാളികളുടെ കണക്കല്ല അത്. കേരളം, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ, ജിസിസി രാജ്യങ്ങൾ, അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, കരീബിയൻ, ആഫ്രിക്ക, ലോകമെമ്പാടുമുള്ള മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാമുള്ള മലയാളികളുടെ കണക്കെടുത്താൽ അത് ആറു കോടിയിലേറെ വരും. ഈ മൂന്നരകോടി മലയാളികൾ എന്ന കണക്ക് കേരളത്തിൽ ജീവിക്കുന്നവരെയും ഗൾഫ് മലയാളികളെയും മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ്.

Advertisment

സ്ട്രാറ്റജി
മലയാളികൾക്ക്, പ്രത്യേകിച്ചും മിനിസ്ക്രീൻ പ്രേക്ഷകരായ വീട്ടമ്മമാർക്കിടയിൽ വരെ ഇന്ന് പോപ്പുലറാണ് സ്ട്രാറ്റജി എന്ന വാക്ക്. സ്ട്രാറ്റജി എന്ന വാക്കിന് തന്ത്രം എന്നാണ് അർത്ഥമെങ്കിലും, 100 ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നുപോവുക എന്ന ലക്ഷ്യത്തോടെ മത്സരാർത്ഥികൾ മുന്നോട്ടു വയ്ക്കുന്ന ഗെയിം പ്ലാനിനെയും എന്തിന് മത്സരാർത്ഥികളിൽ സ്വാഭാവികമായി വന്നുചേരുന്ന സൗഹൃദം, പ്രണയം എന്നിവയെ പോലും സ്ട്രാറ്റജി എന്ന പേരിൽ വിശേഷിപ്പിക്കാൻ തുടങ്ങിയതോടെ ആ വാക്ക് 'ബിഗ് ബോസ് ഡിക്ഷണറി'യിൽ ഇടം പിടിച്ചു. മത്സരാർത്ഥികൾ തന്നെ പിന്നീടതിനെ പരിഹാസരൂപേണ ചാറ്റർജി എന്നൊക്കെ രൂപമാറ്റം വരുത്തി. എന്നിരുന്നാലും സ്ട്രാറ്റജി എന്ന വാക്ക് മുഴങ്ങി കേൾക്കാത്ത ഒരൊറ്റ ബിഗ് ബോസ് സീസണും മലയാളത്തിൽ ഉണ്ടായിട്ടില്ലെന്നു പറയാം.

100 ശതമാനം
നൂറു ശതമാനത്തിൽ കുറഞ്ഞൊരു കളിയില്ല ബിഗ് ബോസ് മത്സരാർത്ഥികൾക്ക്. ഞാനെന്റെ 100 ശതമാനം നൽകിയാണ് ഇവിടെ നിൽക്കുന്നതെന്ന് ആരാണ് മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായി പറഞ്ഞതെന്ന് ഓർമ്മയില്ല. പക്ഷേ, ഈ നൂറു ശതമാനം കണക്ക് പറയാത്ത മത്സരാർത്ഥികൾ ഇതുവരെയുള്ള സീസണിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. കുറച്ചധികം എഫേർട്ട് എടുക്കുന്നുണ്ട് തങ്ങളെന്നു കാണിക്കാൻ ചില മത്സരാർത്ഥികൾ 200 ശതമാനം വരെ ആക്കിയിട്ടുണ്ട് ഈ ശതമാനകണക്ക്. ഈ സീസണിലെ മത്സരാർത്ഥിയായ ശോഭയൊക്കെ 200% കണക്ക് പല തവണ ആവർത്തിച്ചിട്ടുള്ള ആളാണ്.

'ഞാൻ ഞാനായിട്ടാണ് ഇവിടെ നിന്നത്'
ഞാൻ ഫേക്കായിട്ടല്ല ഇവിടെ നിൽക്കുന്നതെന്നും ഇതാണ് എന്റെ യഥാർത്ഥ വ്യക്തിത്വമെന്നും കാണിക്കാൻ പലരും ആവർത്തിച്ചാവർത്തിച്ചു പറയാറുള്ള പ്രയോഗമാണിത്.

ഇപ്പറഞ്ഞത് പോലെ
ബിഗ് ബോസ് മത്സരാർത്ഥികൾ ഏറ്റവും കൂടുതൽ എടുത്തു പ്രയോഗിക്കാറുള്ള ഒരു 'സ്റ്റാർട്ടർ' ആണിത്. അഭിപ്രായപ്രകടനങ്ങൾ നടത്തേണ്ട അവസരങ്ങളിലും മറ്റും മറ്റൊരാളുടെ അഭിപ്രായത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടോ നേരെ വിഷയത്തിലേക്ക് വരാനോ ഒക്കെ ഈ പ്രയോഗത്തെ കൂട്ടുപിടിക്കുന്നു. ഈ സീസണിൽ 'ഇപ്പറഞ്ഞത് പോലെ' പ്രയോഗത്തിന്റെ ഏറ്റവും വലിയ ഉപയോക്താവ് റിനോഷ് ആയിരുന്നു.

first of all
'ബിഗ് ബോസ് ഡിക്ഷണറി'യിലേക്ക് ഈ പ്രയോഗം സമ്മാനിച്ചത് നാലാം സീസണിലെ ജേതാവായ ദിൽഷ പ്രസന്നൻ ആണെന്നു പറയാം. ദിൽഷ സംസാരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പ്രയോഗമായിരുന്നു 'first of all'. ഈ സീസണിൽ സംസാരം എളുപ്പമാക്കാൻ റെനീഷ റഹ്മാനും പലപ്പോഴും ഈ പ്രയോഗത്തെ കൂട്ടുപിടിച്ചിട്ടുണ്ട്.

സോറി പറ
റെനീഷ റഹ്മാൻ എന്ന മത്സരാർത്ഥിയ്ക്ക് പേറ്റന്റ് നൽകാവുന്ന യുണീക്കായൊരു പ്രയോഗമാണ് 'സോറി പറ'. ബിഗ് ബോസ് വീട്ടിൽ ആരു തമ്മിൽ വഴക്കിട്ടാലും ഇടനിലക്കാരിയായി എത്തി തെറ്റു ചെയ്ത ആളോട് റെനീഷ ആവർത്തിക്കുന്ന ഈ പ്രയോഗം ട്രോളന്മാരും ഏറ്റെടുത്ത് ആഘോഷമാക്കിയതാണ്.

വിഷയം, പീസ് ബ്രോ, വൻ പൊളി, റൈറ്റ് റൈറ്റ് റൈറ്റ്
ഈ നാലു പ്രയോഗങ്ങൾ കേൾക്കുമ്പോഴും ബിഗ് ബോസ് മലയാളത്തിന്റെ പ്രേക്ഷകർ ആദ്യം ഓർക്കുക റിനോഷ് ജോർജിനെയാവും. ഈ സീസണുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിലും ട്രോളുകളിലുമെല്ലാം ഏറ്റവും ഉയർന്നു കേട്ട പ്രയോഗങ്ങളും ഇതു തന്നെയാവാം. കണികാണും നേരം ശ്രീകൃഷ്ണനോട് വരെ 'പീസ് ബ്രോ' എന്നു പറഞ്ഞ് റിനോഷ് തന്റെ യുണീക് ശൈലിയിലൂടെ ചിരി പടർത്തിയിട്ടുണ്ട്.

പൂക്കട്ടെ കാവടി
ബിഗ് ബോസ് പ്രേക്ഷകരുടെ പദസമ്പത്തിലേക്ക് അനിയൻ മിഥുന്റെ സംഭാവനയാണ് പൂക്കട്ടെ കാവടി. മറ്റു മത്സരാർത്ഥികളും അവതാരകനായ മോഹൻലാൽ വരെ പിന്നീട് പലപ്പോഴായി ആ പ്രയോഗത്തെ ഏറ്റെടുത്തു. 'കില്ലാടി' വിളിയാണ് മിഥുന്റെ മറ്റൊരു പ്രയോഗം. അച്ഛനമമ്മാർ മുതൽ സഹമത്സരാർത്ഥികളെ വരെ കില്ലാടി എന്ന് മിഥുൻ പല തവണ സംബോധന ചെയ്തു. 'തൂക്കി' എന്ന പ്രയോഗവും ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഉപയോഗിച്ചൊരാൾ മിഥുനാവും. മറ്റൊരാൾ വിഷ്ണുവാണ്.

സൈലെൻസ്
അഭിപ്രായവ്യത്യാസങ്ങളും രൂക്ഷമായ തർക്കങ്ങളുമൊക്കെയായി ബിഗ് ബോസ് വീട് ശബ്ദമുഖരിതമായി മാറുമ്പോൾ ടോൺ മാറ്റി ഒരു പ്രത്യേക ശൈലിയിൽ നാദിറയുടെ ഒരു ഡയലോഗുണ്ട്, 'സൈലെൻസ്'…. നാദിറ മെഹ്റിൻ എന്ന മത്സരാർത്ഥിയുടെ യുണീക് പ്രയോഗങ്ങളിൽ ഒന്നാണിത്.

well play
സാഗറും ജുനൈസുമാണ് 'വെൽ പ്ലേ' പ്രയോഗത്തിന്റെ വക്താക്കൾ. പരിഹാസരൂപേണ അഭിനന്ദിക്കുന്ന ഈ പ്രയോഗം പിന്നീട് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെല്ലാം ഏറ്റുപിടിച്ചു.

കൽനായക്
കൽനായക് എന്ന പേര് കേൾക്കുമ്പോൾ ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിൽ തെളിയുന്ന മുഖം വിഷ്ണു ജോഷിയുടേതാണ്. നായകൻ ആവാനല്ല, വില്ലനാവാണ് തനിക്കു താൽപ്പര്യമെന്ന് ധ്വനിപ്പിച്ചും ഗെയിം ചേഞ്ചിംഗ് തീരുമാനങ്ങൾ എടുത്തും കൽനായകനായി സ്വയം അവരോധിക്കപ്പെടുകയായിരുന്നു വിഷ്ണു. ഖൽനായക് എന്ന വാക്കിനെ സഹമത്സരാർത്ഥികളാണ് കൽനായക് ആയി പരിഷ്കരിച്ചത്. "നായക് നഹി ഖൽനായക് ഹൂം മേ," എന്ന പാട്ടിനും വിഷ്ണു ബിഗ് ബോസ് ഷോയിൽ വലിയ സ്പേസ് നൽകി.

ദാസനും വിജയനും ബാലേട്ടനും പോൾ ബാർബറും
ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ കോഡ് ഭാഷ ഉപയോഗിച്ച മത്സരാർത്ഥികൾ റിനോഷ് ജോർജും അനിയൻ മിഥുനുമാണ്. സ്വയം ദാസനും വിജയനുമായി മാറിയ റിനോഷിന്റെയും മിഥുന്റെയും ബാലേട്ടനായിരുന്നു ജുനൈസ്. റിനോഷ്- മിഥുൻ കൂട്ടുക്കെട്ടിനോട് ഇഷ്ടവും സൗഹൃദവും പ്രകടിപ്പിച്ചയാൾ. പോൾ ബാർബറെ കണ്ടെത്താനുള്ള ഒരു ഗെയിമിലാണ് ദാസനും വിജയനുമെന്നൊരു സബ് പ്ലോട്ട് സീസൺ അഞ്ചിന് സമാന്തരമായി മിഥുനും റിനോഷും സൃഷ്ടിച്ചെടുത്തിരുന്നു. വിജയകിരീടം നേടുന്നയാളാണോ പോൾ ബാർബർ അതോ കൂട്ടത്തിലെ ഏറ്റവും സൂത്രശാലിയായ ആളോ? ആ പദപ്രശ്നത്തിന് ഉത്തരം നൽകും മുൻപ് റിനോഷിന് ആരോഗ്യപരമായ കാരണങ്ങളാൽ ബിഗ് ബോസ് വീടിനോട് വിട പറയേണ്ടി വന്നു.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: