scorecardresearch
Latest News

ലേഡി ബിഗ് ബോസ്സിനൊപ്പം; ചിത്രവുമായി റോബിൻ

ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ടൈറ്റിൽ വിജയി ദിൽഷയ്ക്ക് ഒപ്പം റോബിൻ

Bigg Boss Malayalam Season 4 Winner Dilsha, Dilsha Robin, Dilruba photos

ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ ആയിരിക്കുന്നത് ദിൽഷ പ്രസന്നൻ ആണ്. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസണിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്.

Read more: ഞാൻ ഈ ട്രോഫി നേടാൻ അർഹതയുള്ളവൾ തന്നെ; ഷോയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ദിൽഷ

ഇപ്പോൾ റോബിൻ രാധാകൃഷ്ണൻ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ലേഡി ബിഗ് ബോസിന് ഒപ്പം,’ എന്ന തലക്കെട്ടോടെയാണ് റോബിൻ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

ഈ സീസണിൽ ഏറെ ആഘോഷിക്കപ്പെട്ട സൗഹൃദങ്ങളിലൊന്നാണ് റോബിൻ- ദിൽഷ കൂട്ട്. ദിൽഷയോട് പ്രണയമാണ് എന്ന് റോബിൻ തുറന്നുപറഞ്ഞിരുന്നുവെങ്കിലും തനിക്ക് സൗഹൃദം മാത്രമാണ് റോബിനുമായി ഉള്ളതെന്ന് ദിൽഷ വ്യക്തമാക്കിയിരുന്നു. ദിൽരുബ എന്നാണ് ഇരുവരുടെയും ആരാധകർ റോബിനെയും ദിൽഷയേയും വിശേഷിപ്പിക്കുന്നത്.

Read more: നീയാണ് ഞങ്ങളുടെ യഥാർത്ഥ വിജയി; റിയാസിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ

അതിനിടയിൽ, ദിൽഷ ഒന്നാം സ്ഥാനം അർഹിക്കുന്നില്ലയെന്ന രീതിയിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിച്ചതിന്റെ പേരിൽ ഷോയിൽ നിന്നും 70-ാം നാൾ പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് റോബിൻ. പുറത്തിറങ്ങിയ റോബിൻ ദിൽഷയ്ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ വോട്ട് അഭ്യർത്ഥിച്ചിരുന്നു. റോബിന്റെ പെണ്ണിന് വോട്ട് ചെയ്യുക എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടന്ന ചില ക്യാമ്പെയ്നുകളാണ് ഇപ്പോൾ ദിൽഷയുടെ വിജയത്തിന്റെ മാറ്റുകുറയ്ക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 winner dilsha prasannan with robin radhakrishnan