scorecardresearch
Latest News

ഞാൻ ഈ ട്രോഫി നേടാൻ അർഹതയുള്ളവൾ തന്നെ; ഷോയ്ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ദിൽഷ

“ഇത്രയും വലിയ ഷോയല്ലേ, ഇത്തരം ഡീഗ്രേഡിംഗുകളും കാണും, അത് ഞാൻ കാര്യമാക്കുന്നില്ല,” ദിൽഷ പറയുന്നു

Bigg Boss Malayalam Season 4 Winner Dilsha, Dilsha Robin, Dilruba photos

ബിഗ് ബോസ് സീസൺ നാലിന്റെ ടൈറ്റിൽ വിന്നർ നേടിയതിനു ശേഷം ആദ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച് ദിൽഷ പ്രസന്നൻ. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഈ സീസണിൽ തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ദിൽഷയുടെ വിജയം. ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടി ടൈറ്റിൽ വിജയിയാവുന്നത്.

അതേസമയം, ദിൽഷ ഒന്നാം സ്ഥാനം അർഹിക്കുന്നില്ലയെന്ന രീതിയിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഈ വിമർശനങ്ങളോടും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ദിൽഷ പ്രതികരിക്കുന്നു.

“എന്നെ സപ്പോർട്ട് ചെയ്തവർക്ക് നന്ദി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് എനിക്ക് മനസ്സിലായി. നിങ്ങളുടെ കമന്റുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. ചില ചീത്ത കമന്റ്സും ഞാൻ കണ്ടിട്ടുണ്ട്. ഈ ഡ്രിഗ്രേഡിംഗും കാര്യങ്ങളുമൊക്കെയുണ്ടാവും, ഇത്രയും വലിയ ഷോയല്ലേ. രണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്ന് എനിക്കറിയാം, ഞാൻ അതിന്റേതായ രീതിയിൽ മാത്രമേ എടുത്തിട്ടുള്ളൂ. കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനിപ്പോൾ ഓകെയാണ്.

ഞാൻ ഇത് അർഹിക്കുന്നില്ല എന്നു ചിലർ പറയുന്നു. പക്ഷേ, ഞനിപ്പോഴും വിശ്വസിക്കുന്നു ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന്. 100 ദിവസവും ഞാനെന്റെ 100 ശതമാനം കൊടുത്തിട്ടാണ് അവിടെ നിന്നത്,” ദിൽഷ പറയുന്നു.

Read more: ലേഡി ബിഗ് ബോസ്സിനൊപ്പം; ചിത്രവുമായി റോബിൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 winner dilsha prasannan first response after the show

Best of Express