scorecardresearch
Latest News

Bigg Boss Malayalam Season 4: When and Where to Watch- ബിഗ് ബോസ് മലയാളം സീസൺ ഫോർ: എപ്പോൾ എവിടെ കാണാം

Bigg Boss Malayalam Season 4: When and Where to Watch-വിവിധ രംഗങ്ങളിൽ നിന്നുള്ള 18 മത്സരാർത്ഥികളാണ്  ഈ സീസണിൽ ബിഗ് ബോസ് ടൈറ്റിൽ പട്ടത്തിനായി മത്സരിക്കുന്നത്

bigg boss, mohanlal, ie malayalam

Bigg Boss Malayalam Season 4: When and Where to Watch: Bigg Boss Malayalam Season 4 Contestants: ബിഗ് ബോസ് മലയാളം സീസൺ നാലിന് ഇന്ന് തുടക്കം. സിനിമ, സീരിയൽ, സംഗീതം, കല എന്നു തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള 18 മത്സരാർത്ഥികളാണ് ഈ സീസണിൽ ബിഗ് ബോസ് ടൈറ്റിൽ പട്ടത്തിനായി മത്സരിക്കുന്നത്. മോഹൻലാൽ തന്നെയാണ് മലയാളം ബിഗ് ബോസിന്റെ നാലാം സീസണിലെയും അവതാരകൻ.

മുംബൈ ഗോരെഗാവിലെ ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് സീസൺ നാലിന്റെ സെറ്റ്. പ്രശസ്ത സംവിധായകനും ആർട്ട് ഡയറക്ടറുമായ ഓമുങ് കുമാർ  ആണ് ബിഗ് ബോസ് വീടിന്റെ ശിൽപ്പി.  മേരി കോം, പിഎം നരേന്ദ്രമോദി തുടങ്ങിയ സിനിമകളുടെ സംവിധായകൻ കൂടിയാണ് ഓമുങ് കുമാർ. ഓമുങ്ങിന്റെ ഭാര്യ വനിതയും ബിഗ് ബോസ് ഹൗസിന്റെ ഡിസൈനിൽ പങ്കാളിയാണ്.

എന്താണ് ബിഗ് ബോസ് ഷോ

ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018ൽ ആണ് മലയാള ടെലിവിഷൻ ലോകത്തേക്ക് ആദ്യമായി ബിഗ് ബോസ് എത്തിയത്.

പുറംലോകവുമായി ബന്ധമില്ലാതെ, ലാന്‍ഡ് ഫോണോ, മൊബൈലോ, ഇന്‍റര്‍നെറ്റോ, ലാപ്‍ടോപ്പോ, പത്രങ്ങളോ, മാസികകളോ, റോഡിയോയോ ഒന്നും കാണാതെയും വായിക്കാതെയും നൂറുദിവസം ഒരു വീടിനകത്ത് ബിഗ് ബോസിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞു കൂടുക എന്നതാണ് ബിഗ് ബോസ് ഷോയുടെ നിയമാവലി.

എല്ലാ പ്രതിബന്ധങ്ങളെയും താണ്ടി നൂറുനാൾ ബിഗ് ബോസ് വീട്ടിൽ വാഴുന്നവരിൽ നിന്നും വോട്ടെടുപ്പിലൂടെയാണ് ടൈറ്റിൽ വിന്നറെ പ്രഖ്യാപിക്കുന്നത്. ആദ്യ സീസണിൽ സാബുമോനും മൂന്നാം സീസണിൽ മണിക്കുട്ടനുമായിരുന്നു ബിഗ് ബോസ് വിജയികൾ. കോവിഡ് വ്യാപനം മൂലം രണ്ടാമത്തെ സീസൺ പാതിവഴിയിൽ വച്ച് നിർത്തിവച്ചതിനാൽ, ആ സീസണിൽ ടൈറ്റിൽ വിന്നറെ പ്രഖ്യാപിച്ചിരുന്നില്ല. 

When to Watch Bigg Boss Malayalam Season 4

മാർച്ച് 27 ഞായറാഴ്ച വൈകിട്ട് ഏഴുമണിയ്ക്കാണ് ബിഗ് ബോസ് ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.

Where to Watch Bigg Boss Malayalam Season 4

ടെലിവിഷനിൽ ഏഷ്യാനെറ്റ് ചാനലിൽ ബിഗ് ബോസ് സീസൺ ഫോർ കാണാം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ബിഗ് ബോസ് സീസൺ ഫോറിന്റെ സ്ട്രീമിങ്ങും ലഭിക്കും.

Also Read: Bigg Boss Malayalam Season 4: ഒരു വെക്കേഷൻ ഹോം പോലെ സുന്ദരം; ബിഗ് ബോസ് വീട് കാണാം

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 when and where to watch