scorecardresearch

Latest News

ഇപ്പോൾ അന്തർജ്ജനം, പുറത്തു പോകുമ്പോൾ ‘ബാഹർ’ജനം; വീക്ക്‌ലി ടാസ്കിലെ രസകരമായ നിമിഷങ്ങൾ, വീഡിയോ

Bigg Boss Malayalam Season 4: വീക്ക്‌ലി ടാസ്കിൽ മികച്ച പ്രകടനം കാഴ്ച വച്ചൊരാൾ ലക്ഷ്മിപ്രിയയാണ്. കൗണ്ടറുകളുമായി റോൺസണും തകർത്തു

Bigg Boss, Bigg Boss Malayalam 4, Lakshmi Priya Ronson

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥികൾ വീടിനകത്ത് നാലാഴ്ച പൂർത്തിയാക്കിയിരിക്കുകയാണ്. അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോൾ രസകരമായ ഗെയിമാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസ് ഒരു റിസേര്‍ട്ടും അംഗങ്ങള്‍ അവിടത്തെ ജോലിക്കാരും ഗസ്റ്റുമൊക്കെയായാണ് ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്കിൽ പെർഫോം ചെയ്യേണ്ടത്.

ബിഗ് ബോസ് വീടിന് ‘ഹൗസ് ഓഫ് ഹൈജീന്‍ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് ടാസ്കിന്റെ ഭാഗമായി പേരു നൽകിയത്. ഡെയ്‌സിയാണ് റിസോർട്ടിലെ ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍. അപര്‍ണ്ണയും ബ്ലെസ്ലിയും റിസോര്‍ട്ടിലെ പേഴ്‌സണല്‍ അസിസ്റ്റന്റസും നിമിഷ ഡിഷ് വാഷിംഗ് സ്റ്റാഫും ജാസ്മിന്‍ സെക്യൂരിറ്റി ജോലിക്കാരിയും റോണ്‍സണ്‍ ക്ലീനിംഗ് സ്റ്റാഫും അഖിൽ ഷെഫുമാണ്. ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ, ദില്‍ഷ , റോബിന്‍ എന്നിവരാണ് റിസോര്‍ട്ടിൽ എത്തുന്ന വ്യത്യസ്ത സ്വഭാവക്കാരായ അതിഥികൾ.

ടാസ്കിൽ മികച്ച പ്രകടനം കാഴ്ച വച്ചൊരാൾ ലക്ഷ്മിപ്രിയയാണ്. കയ്യിൽ ആവശ്യത്തിലധികം പണമുള്ള ധനികയും പൊങ്ങച്ചക്കാരിയും ധൂർത്തയും വളരെ സെന്റിമെന്റലുമായ ഒരു കഥാപാത്രമാണ് ലക്ഷ്മിപ്രിയയ്ക്ക് ലഭിച്ചത്. സുഭദ്ര അന്തർജ്ജനം എന്ന കഥാപാത്രത്തെ രസകരമായി തന്നെ ലക്ഷ്മി അവതരിപ്പിക്കുകയും ചെയ്തു.

പുരുഷന്മാരോട് പ്രത്യേകം താൽപ്പര്യമുള്ള ഒരു​ ഇന്റർനാഷണൽ മോഡലിന്റെ വേഷമാണ് ധന്യയ്ക്ക് ലഭിച്ചത്. വീടിനകത്തെ പുരുഷ പ്രജകളോട് ശൃംഗരിച്ചും കളി പറഞ്ഞുമൊക്കെ ധന്യയും തന്റെ വേഷം മനോഹരമാക്കി.

അതേസമയം, അമിത വൃത്തിഭ്രാന്തുള്ള (ഒസിഡി) ഒരു പൊങ്ങച്ചക്കാരിയുടെ വേഷമാണ് സുചിത്രയ്ക്ക്. അനാവശ്യ കാര്യങ്ങളിലൊക്കെ ഇടപ്പെട്ടും ബാക്കി അതിഥികളെ അസ്വസ്ഥരാക്കിയുമൊക്കെ സുചിത്രയും തന്റെ കഥാപാത്രത്തോട് നീതി പുലർത്തി.

നവീൻ കാട്ടാക്കട – ശശികല കാട്ടാക്കട എന്ന യുവദമ്പതികളായാണ് റോബിനും ദിൽഷയും ടാസ്കിൽ പങ്കെടുത്തത്. ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന കർക്കശകാരിയായ ഭാര്യയാണ് ദിൽഷയുടെ ശശികല.

റിസോർട്ടിലെ ശുചിത്വ ജോലിക്കാരനായി റോൺസനും നല്ല പ്രകടനമാണ് കാഴ്ച വച്ചത്. ലക്ഷ്മി പ്രിയയും റോൺസണും ഒന്നിച്ചുള്ള സീനുകളിൽ രസകരമായ തഗ്ഗ് ഡയലോഗുകളും റോൺസന്റെ ഭാഗത്തു നിന്നുമുണ്ടായി. ‘അകത്തോട്ട് കയറുമ്പോൾ അന്തർജനം, പുറത്തോട്ടിറങ്ങുമ്പോൾ ബാഹർജനം’, ‘അമ്മച്ചി ..നാല് പെഗ്ഗ് അടിച്ച് സെറ്റ് ആയി ‘ എന്നിങ്ങനെ പോവുന്നു റോൺസന്റെ തഗ്ഗുകൾ. ബിഗ് ബോസിന് ബി ബി പീതാംബരൻ എന്നാണ് റോൺസൺ നൽകിയ പേര്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 weekly task house of hygiene resort