scorecardresearch
Latest News

Bigg Boss: ബിഗ് ബോസ് വീട്ടിലെ ചിരിക്കാഴ്ചകൾ; ട്രോളുകൾ കാണാം

Bigg Boss Malayalam Trolls: ചിരിയുടെ മാലപടക്കത്തിന് തിരി കൊളുത്തി ബിഗ് ബോസ് ട്രോൾസ്

Bigg Boss, Bigg Boss Trolls, Bigg Boss Malayalam 4, Bigg Boss Malayalam trolls

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാല് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ​ ട്രോളുകളും സജീവമാകുകയാണ്. ബിഗ് ബോസ് വീടിനകത്തെ ചിരിയുണർത്തുന്ന സംഭവവികാസങ്ങളൊക്കെ ട്രോളന്മാർ ആഘോഷമാക്കുകയാണ്. ഈ സീസണിൽ ഏറെ ശ്രദ്ധ നേടിയ ഏതാനും ബിഗ് ബോസ് ട്രോളുകൾ കാണാം.

വീടിനകത്ത് താൻ ചെയ്തു കൊടുക്കുന്ന സഹായങ്ങൾക്കെല്ലാം ‘നന്ദി’ പ്രതീക്ഷിക്കുന്ന മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. എല്ലാവരെയും മക്കളേ, മോനേ, മോളെ, എന്നൊക്കെ വിളിച്ച് വീടിനകത്ത് കാരണവത്തിയാവാൻ ശ്രമിക്കുന്ന ലക്ഷ്മിയുടെ ശ്രമങ്ങൾ ഹൗസ് മേറ്റേഴ്സിന് പലർക്കും ഇതിനകം മുഷിപ്പു ഉണ്ടാക്കിയിട്ടുണ്ട്. ജാസ്മിൻ അടക്കമുള്ള മത്സരാർത്ഥികൾ പല കുറി ഇക്കാര്യത്തെ ചൊല്ലി ലക്ഷ്മി പ്രിയയുമായി കൊമ്പു കോർത്തിട്ടുമുണ്ട്. തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെയെല്ലാം വളരെ വ്യക്തിപരമായി എടുത്ത് പലപ്പോഴും കരച്ചിലിന്റെ വക്കോളം എത്തുന്ന മത്സരാർത്ഥി കൂടിയാണ് ലക്ഷ്മി.

കഴിഞ്ഞ ദിവസം, വീക്ക്‌ലി എപ്പിസോഡിനായി മോഹൻലാൽ ബിഗ് ബോസ് വീട്ടിലെത്തിയപ്പോൾ വീടിനകത്ത് ആരുണ്ടാക്കുന്ന ഭക്ഷണമാണ് റോൺസണിനു കൂടുതലിഷ്ടം എന്നു ചോദിക്കുമ്പോൾ സുചിത്രയുടെയും ധന്യയുടെയും പേരാണ് റോൺസൺ പറയുന്നത്. ഇത് ലക്ഷ്മി പ്രിയയ്ക്ക് വിഷമമായിട്ടുണ്ടെന്ന് ലക്ഷ്മിയുടെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.

മാലയോഗം ടാസ്കിനിടെ അഖിലിന്റെ ഡ്രസ്സിൽ മാലയൊളിപ്പിച്ച് വച്ച് വിജയിയാവുന്ന ദിൽഷ. അഖിലും ജാസ്മിനും അടങ്ങുന്ന തോറ്റ ടീം പിന്നീട് മാല പുറത്തെടുക്കുന്നത് ചിരിയുണർത്തുന്ന കാഴ്ചയായിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 trolls video