scorecardresearch

Bigg Boss Trolls: ഓണവില്ലിൻ തംബുരു മീട്ടും വീടാണീ വീട്; ബിഗ് ബോസ് മലയാളം ട്രോളുകൾ

ഒരുമിച്ചുള്ളവരെ ടാസ്ക് കൊടുത്തു തമ്മിൽ തല്ലിക്കാൻ മാത്രമല്ല, ഉടക്കിയിരിക്കുന്നവരെ മറ്റൊരു ടാസ്ക് കൊടുത്തു ഒരുമിച്ചു ഇരുത്താനും ബിഗ് ബോസിനു അറിയാമെന്നാണ് പ്രേക്ഷകരുടെ കമന്റ്

Bigg Boss, Bigg Boss Trolls, Bigg Boss Malayalam, Bigg Boss Malayalam trolls, Bigg Boss new promo, Bigg Boss online, Bigg Boss Malayalam Season 4 Trolls

Bigg Boss Malayalam Season 4 Trolls: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 57 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒരു വീടിനകത്ത് കഴിയുന്ന മത്സരാർത്ഥികൾക്കിടയിലെ സൗഹൃദവും ശത്രുതയുമൊക്കെ മാറികൊണ്ടിരിക്കുകയാണ്, ചില പ്രണയബന്ധങ്ങളും വീടിനകത്ത് മുള പൊട്ടുന്നുണ്ട്. ബിഗ് ബോസിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയ്ക്കും ചിരികോള് സമ്മാനിക്കുന്നതാണ്.

ബിഗ് ബോസ് വീടിനകത്തെ കഴിഞ്ഞ രണ്ടാഴ്ചകളിലെ പ്രധാന സംഭവങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ചില രസകരമായ ട്രോളുകൾ കാണാം.

പൊതുവെ, വീടിനകത്ത് സമാധാനപരമായ അന്തരീക്ഷമാണ് കഴിഞ്ഞയാഴ്ച പ്രേക്ഷകർ കണ്ടത്. ചലഞ്ചിംഗ് ആയൊരു വീക്ക്‌ലി ടാസ്കാണ് മത്സരാർത്ഥികൾക്ക് കഴിഞ്ഞയാഴ്ച ലഭിച്ചത്. ഒരു സുപ്രഭാതത്തിൽ മത്സരാർത്ഥികൾ എണീറ്റപ്പോൾ വീടിനകത്തെ ആഢംബര സൗകര്യങ്ങളോ കുടിക്കാൻ വെള്ളം പോലും ഇല്ലാത്ത അവസ്ഥ. അതോടെ പരസ്പരമുള്ള ശത്രുത പോലും മറഞ്ഞ് നിലനിൽപ്പിനായി എല്ലാവരും ഒന്നിച്ച് ഗെയിം കളിക്കുകയായിരുന്നു.

‘പോർകളമായിരുന്ന ബിഗ് ബോസ് വീട് ഓണവില്ലിൻ തംബുരു മീട്ടുന്ന വീടായി മാറിയല്ലോ,’ എന്നാണ് ട്രോളന്മാർ വിശേഷിപ്പിക്കുന്നത്. “ഒരുമിച്ചുള്ളവരെ ടാസ്ക് കൊടുത്തു തമ്മിൽ തല്ലിക്കാൻ മാത്രമല്ല, ഉടക്കിയിരിക്കുന്നവരെ മറ്റൊരു ടാസ്ക് കൊടുത്തു ഒരുമിച്ചു ഇരുത്താനും ബിഗ് ബോസിനു അറിയാം,” എന്നാണ് ട്രോളിനു വരുന്ന കമന്റുകളിൽ ഒന്ന്.  

ജാനകി, ശാലിനി, മണികണ്ഠൻ,​ അശ്വിൻ, നവീൻ, ഡെയ്സി, നിമിഷ എന്നിവർ​ ഇതിനകം തന്നെ ഷോയിൽ നിന്നും ഔട്ടായി കഴിഞ്ഞു. അപർണയാണ് ഈ ആഴ്ച ബിഗ് ബോസ് വീട് വിട്ടിറങ്ങുന്ന മത്സരാർത്ഥി. സുചിത്ര, സൂരജ്, റോൺസൺ, റോബിൻ, റിയാസ്, ലക്ഷ്മി പ്രിയ, ജാസ്മിൻ, ദിൽഷ, ധന്യ, ബ്ലെസ്‌ലി, അഖിൽ എന്നിവരാണ് ഇനി വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 trolls may fourth week