scorecardresearch
Latest News

Bigg Boss Trolls:ഈ ഇരിക്കുന്ന ഞാൻ ശരിക്കുമുള്ള ഞാനല്ല, ശരിക്കുള്ള ഞാൻ വേറെവിടെയോ ആണ്; റോബിനെ തലങ്ങും വിലങ്ങും ട്രോളി സോഷ്യൽ മീഡിയ

Bigg Boss Trolls: ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ട്രോളുകൾ

Bigg Boss Malayalam 4 trolls, Bigg Boss trolls malayalam

Bigg Boss Malayalam Season 4 Trolls: ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിമേളം തീർക്കുന്നതിൽ ബിഗ് ബോസ് വീടിനകത്തെ സംഭവവികാസങ്ങൾക്കും വലിയൊരു പങ്കുണ്ട്. ബിഗ് ബോസ് നാലാം സീസൺ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

വീടിനകത്തെ ഓരോ ചെറിയ സംഭവങ്ങൾ പോലും ചിരിയുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ട്രോളുകളായി മാറുകയാണ്. ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ കാണാം.

വീടിനകത്ത് അതിബുദ്ധി കാണിച്ച് സഹമത്സരാർത്ഥികളുടെയും ബിഗ് ബോസിന്റെയും അവതാരകനായ മോഹൻലാലിന്റെയും കയ്യിൽ നിന്ന് കണക്കിന് ശകാരവും വിമർശനവും ഏറ്റുവാങ്ങിയ റോബിൻ തന്നെയാണ് ട്രോളന്മാരുടെ പ്രിയപ്പെട്ട വേട്ടമൃഗം.

ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 22 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ജാനകി, ശാലിനി, എന്നിവർ ഇതിനകം തന്നെ ഷോയിൽ നിന്നും ഔട്ടായി കഴിഞ്ഞു. പകരം വൈൽഡ് കാർഡ് എൻട്രിയായി അധ്യാപകനും വ്ളോഗറുമായ മണികണ്ഠൻ എത്തിയിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 trolls april third week