Bigg Boss Malayalam Season 4 Trolls: ബിഗ് ബോസ് മലയാളം നാലാം സീസൺ കൊഴുക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസ് ട്രോളുകൾക്കും ഏറെ ആരാധകരുണ്ട്. ബിഗ് ബോസ് വീടിനകത്തെ ചെറിയ ചെറിയ സംഭവവികാസങ്ങൾ ചിരിക്കാഴ്ചകളായി ട്രോളുകളിൽ നിറയുകയാണ്. ഈ ആഴ്ചയിലെ സംഭവവികാസങ്ങളെ ആസ്പദമാക്കിയുള്ള രസകരമായ ചില ട്രോളുകൾ കാണാം.
-
കഴിഞ്ഞയാഴ്ച വീക്കിലി എപ്പിസോഡിന് എത്തിയപ്പോൾ മോഹൻലാൽ പ്രധാനമായും ചൂണ്ടികാണിച്ച ഒരു കാര്യം മത്സരാർത്ഥികൾ കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നതാണ്. ഷോയിൽ നിർബന്ധമായും മലയാളം സംസാരിക്കണമെന്ന് നിർദ്ദേശവും നൽകിയതാണ്. പക്ഷേ മത്സരാർത്ഥികൾ ഇപ്പോഴും കൂടുതലായി ഇംഗ്ലീഷ് സംസാരിക്കുന്ന പ്രവണത വീടിനകത്ത് കാണുന്നുണ്ട്.
-
താൻ പുകവലിയ്ക്കുമെന്ന് പുറം ലോകം അറിയുന്നതിൽ ഏറെ കോൺഷ്യസാണ് ഡെയ്സി.
-
കഠിനമായ ടാസ്കുകളാണ് ഓരോ ആഴ്ചയും ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകി കൊണ്ടിരിക്കുന്നത്. ഓരോ ടാസ്ക് കഴിയുമ്പോളും മത്സരാർത്ഥികളിൽ പലർക്കും പരുക്കുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, ഗെയിമിനിടയിലും തടി രക്ഷിച്ച് പരുക്കുകളിൽ നിന്നും രക്ഷപ്പെടുന്ന മത്സരാർത്ഥി കൂടിയാണ് ഡെയ്സി.
-
ഗെയിമിന്റെ കാര്യത്തിൽ അൽ-സൈക്കോ ആണ് പലപ്പോഴും ബിഗ് ബോസ്.
-
ബിഗ് ബോസ് വീട്ടിൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് ബ്ലെസ്ലി. ഭാഗ്യപേടകം ടാസ്കിനിടയിൽ റോൺസണും ബ്ലെസ്ലിയും തമ്മിലുള്ള സംഭാഷണമാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്.
-
ബിഗ് ബോസ് നൽകിയ ടാസ്കിനിടയിൽ കണക്കുകൂട്ടലിൽ കൺഫ്യൂഷനായി അഖിലും നവീനും റോൺസണും തമ്മിലുള്ള സംഭാഷണം ഏറെ ചിരിയുണർത്തുന്നതായിരുന്നു.
-
-
വേണ്ട സമയത്തും വേണ്ടാത്ത സമയത്തുമൊക്കെ ഇമോഷണലാവുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ശാലിനി.
-
ഭാഗ്യപേടകം ടാസ്കിനിടയിൽ നവീനും അഖിലും തമ്മിലുള്ള സംഭാഷണം.
-
എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു എന്നു പറഞ്ഞ് സ്ട്രാറ്റജി ഇറക്കിയ റോബിനെ വലിച്ചുകീറുന്ന ഡയലോഗുമായി സുചിത്ര.
-
-
പഴയ ബിഗ് ബോസ് സീസണുകൾ കണ്ട് വന്ന് അതിലെയൊക്കെ സ്ട്രാറ്റജികൾ പരീക്ഷിക്കുന്ന റോബിന്റെ ഉള്ളുകളികൾ പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും ഇതിനകം പിടികിട്ടി കഴിഞ്ഞു.
-
-
-
-
ഓരോരുത്തരായി ഓരോ വരികൾ കൂട്ടിച്ചേർത്ത് കഥകൾ മെനയുന്ന ടാസ്കിനിടെ കഥ തുടങ്ങിയടത്തേക്ക് തന്നെ തിരികെ കൊണ്ടുവന്ന് രസചരട് അറുക്കുകയായിരുന്നു റോബിൻ.
-
എന്തു സംഭവിച്ചാലും ജിം പ്രകടനം മുടക്കാത്ത ബിഗ് ബോസ് വീട്ടിലെ ജിമ്മന്മാരാണ് നവീനും റോൺസണും.
-
റോബിന്റെ ലവ് സ്ട്രാറ്റജിയെ നൈസായി പൊളിച്ചടുക്കി ദിൽഷ.
-
-
ഇതുവരെ ഇറക്കിയ സ്ട്രാറ്റജികൾ ഒന്നും ഫലിക്കുന്നില്ലെന്ന് കണ്ട് നല്ലവനാവാൻ ശ്രമിക്കുന്ന റോബിൻ.
-
ജയിലിൽ കിടന്ന് ധന്യയോട് വീരവാദം അടിക്കുന്ന റോബിനും ഉരുളക്കുപ്പേരി മറുപടി നൽകുന്ന ധന്യയും.
-
വല്യ ഭക്ഷണക്ഷാമമാണ് ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ നേരിടുന്നത്. റേഷന്റെ കുറവു മൂലം കഴിഞ്ഞ രണ്ടുദിവസമായി ഉപ്പുമാവാണ് മത്സരാർത്ഥികളുടെ ലഞ്ച്. വൈകിട്ട് ചായ കുടിക്കുമ്പോൾ അൽപ്പം മിച്ചർ കൂടി ബിഗ് ബോസ് തന്നിരുന്നെങ്കിൽ എന്നാണ് നിമിഷ പറയുന്നത്. അപ്പോഴായിരുന്നു, അശ്വിന്റെ തഗ് ഡയലോഗ്.
-
വർക്കൗട്ട് പഠിപ്പിക്കാം എന്ന കരാറിനു പുറത്ത് ജാസ്മിന്റെ തുണികൾ അലക്കുന്നത് ശാലിനിയാണ്.
-
ആദ്യ ആഴ്ച തന്നെ അടിയുണ്ടാക്കിയവരാണ് ലക്ഷ്മിപ്രിയയും ജാസ്മിനും. അടുത്തിടെ രണ്ടുപേരും സ്നേഹത്തോടെ ഒന്നിച്ചിരിക്കുന്ന ഒരു രംഗവും ട്രോളന്മാർ ആഘോഷമാക്കുകയാണ്.
-
ബ്ലെസ്ലിയും ഡെയ്സിയും തമ്മിലുള്ള വഴക്കിൽ നിന്നും.
ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 13 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ചയിലെ എലിമിനേഷനിൽ ജാനകി പുറത്തുപോയതോടെ ഇപ്പോൾ 16 മത്സരാർത്ഥികളാണ് വീടിനകത്ത് ശേഷിക്കുന്നത്.