Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസൺ അവസാനിക്കാൻ രണ്ടാഴ്ചകൾ കൂടി ബാക്കി. മത്സരാർത്ഥികളിൽ ഒരാൾക്ക് നേരിട്ട് ഫിനാലെയിലേക്ക് കടക്കാൻ അവസരം നൽകുന്ന ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് ഇപ്പോൾ ബിഗ് ബോസ് വീടിനകത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്.
ടിക്കറ്റ് റ്റു ഫിനാലെയുടെ 9 ടാസ്കുകൾ പൂർത്തിയാകുമ്പോൾ പോയിന്റ് നിലയിൽ ഏറ്റവും മുന്നിലുള്ളത് ദിൽഷ (48 പോയിന്റ്), ബ്ലെസ്ലി (44 പോയിന്റ്), റോൺസൺ (43 പോയിന്റ്) എന്നിവരാണ്. ധന്യ മേരി വർഗീസ് (41 പോയിന്റ്), വിനയ് മാധവ് (40 പോയിന്റ്), സൂരജ് തേലക്കാട് (28 പോയിന്റ്), റിയാസ് സലിം (26 പോയിന്റ്), ലക്ഷ്മി പ്രിയ (16 പോയിന്റ്) എന്നിങ്ങനെയാണ് മത്സരാർത്ഥികൾ നേടിയ സ്കോർ. ടിക്കറ്റ് റ്റു ഫിനാലെ വീക്ക്ലി ടാസ്കിൽ ഇനി ഒരു ടാസ്കിനു കൂടി മാത്രമാണ് സാധ്യത. ആ ടാസ്കിലും വിജയം നേടി ഇവരിൽ ആരാവും നേരിട്ട് ഫൈനലിലേക്ക് അവസരം നേടുക എന്ന് കണ്ടറിയണം.

മൂന്നു ടാസ്കുകളിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടാൻ ബ്ലെസ്ലിയ്ക്കും റോൺസനും കഴിഞ്ഞു. ദിൽഷ രണ്ടു ടാസ്കുകളിൽ ഒന്നാമതാവുകയും മറ്റു ടാസ്കുകളിൽ ഒരു ആവറേജ് സ്കോർ നിലനിർത്തുകയും ചെയ്തതാണ് പോയിന്റ് നിലയിൽ മുന്നിലെത്താൻ കാരണം.