scorecardresearch

Bigg Boss Malayalam Season 4: ഇനി സംഗതി കളറാകും; ബിഗ് ബോസ് മാർച്ച് 27 മുതൽ ഏഷ്യാനെറ്റിൽ

Bigg Boss Malayalam Season 4: മുംബൈ ഫിലിം സിറ്റിയിയിലാണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലിനുള്ള സെറ്റൊരുങ്ങുന്നത്

Bigg Boss, Bigg Boss Malayalam Season 4, Mohanlal

Bigg Boss Malayalam Season 4: ബിഗ്ഗ് ബോസിന്റെ നാലാം സീസൺ മാർച്ച് 27 മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

സന്തോഷ് പണ്ഡിറ്റ് മുതൽ വാവ സുരേഷ് വരെയുള്ളവരുടെ പേരുകളാണ് സാധ്യതാപട്ടികയിൽ ഉയർന്നുകേൾക്കുന്നത്. സോഷ്യൽ മീഡിയയുടെ ബിഗ് ബോസ് ചർച്ചകളെ അഡ്രസ് ചെയ്തുകൊണ്ടുള്ള ഒരു പ്രമോ വീഡിയോയും അടുത്തിടെ ചാനൽ പങ്കുവച്ചിരുന്നു. എയർപോർട്ട് ലോഞ്ചിലിരുന്ന് രണ്ടുപേർ നാലാം സീസണിലെ മത്സരാർത്ഥികളെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക. മത്സരാർത്ഥികളുടെ കംപ്ലീറ്റ് ലിസ്റ്റ് തന്റെ കയ്യിലുണ്ടെന്നാണ് ഒരാളുടെ വാദം. ഇവരുടെ സംസാരം കേട്ട മോഹൻലാൽ കുസൃതിയോടെ, “ഓ… ലിസ്റ്റ് ഇതിനകം ഔട്ടായി കഴിഞ്ഞോ?” എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

മുംബൈ ഫിലിം സിറ്റിയിയിലാണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലിനുള്ള സെറ്റൊരുങ്ങുന്നത്. ആദ്യ സീസണും മുംബൈയിലെ സെറ്റിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ സീസൺ രണ്ടും മൂന്നും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഘടിപ്പിച്ചത്.

മാർച്ച് അവസാനയാഴ്ചയോടെയാണ് ഏഷ്യാനെറ്റിൽ നാലാം സീസൺ സംപ്രേക്ഷണം ചെയ്തു തുടങ്ങുക. മോഹൻലാൽ തന്നെയാണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്.

വാവ സുരേഷ്, സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന നടി ഗായത്രി സുരേഷ്, മലയാളം പറയുന്ന അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, രാഹുൽ ഈശ്വർ, ശ്രീലക്ഷ്മി അറയ്ക്കൽ, പാല സജി, മോഡലായ ജിയ ഇറാനി, നടി അശ്വതി, നടി സുചിത്ര നായർ ​ എന്നിവരുടെ പേരുകളാണ് പ്രധാനമായും മത്സരാർത്ഥികളുടെ പട്ടികയിൽ ഉയർന്നു കേൾക്കുന്നത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 telecast date grand opening mohanlal