Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഭക്ഷണപ്രേമി ആരെന്നു ചോദിച്ചാൽ വീടിനകത്തെ മത്സരാർത്ഥികളും ഷോ കാണുന്ന പ്രേക്ഷകരും ഒറ്റയടിയ്ക്ക് പറയുന്ന പേര് റോൺസൺ എന്നാവും. അത്രയേറെ പ്രശസ്തമാണ് റോൺസന്റെ ഭക്ഷണപ്രേമം. താൻ വർക്കൗട്ട് ചെയ്യുന്നതു തന്നെ ഇഷ്ടം പോലെ മനസ്സറിഞ്ഞു ഭക്ഷണം കഴിക്കാനാണ് എന്ന് റോൺസൺ പലകുറി വ്യക്തമാക്കിയിട്ടുണ്ട്.
വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി മോഹൻലാൽ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളുമായി സംവദിക്കവെ റോൺസൺ പറഞ്ഞ ചില മറുപടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
വിഷു എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന ഓർമ എന്താണെന്നായിരുന്നു മത്സരാർത്ഥികളോട് മോഹൻലാലിന്റെ ചോദ്യം. വിഷുകോടി, വിഷു കൈനീട്ടം എന്നൊക്കെ പലരും ഉത്തരം പറഞ്ഞപ്പോൾ ‘പായസം, പപ്പടം, സദ്യ’ എന്നായിരുന്നു റോൺസന്റെ ഉത്തരം. ഭക്ഷണപ്രേമിയായ റോൺസന്റെ ഉടനടിയുള്ള മറുപടി മോഹൻലാലിൽ പോലും ചിരിയുണർത്തുന്നതായിരുന്നു.
ഈസ്റ്റർ ദിന എപ്പിസോഡിലും സമാനമായ ഒരു രംഗം കാണാം. റോൻസാ ഈസ്റ്ററിന്റെ സന്ദേശം എന്താണ്? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഉയിർത്തെഴുന്നേൽപ്പ്, യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ് എന്ന് റോൺസൺ ഉത്തരം നൽകി. വേറെ? എന്താണെന്ന മോഹൻലാലിന്റെ ചോദ്യത്തിന് ‘വേറെ കൊഴുക്കട്ട ഉണ്ടാക്കും’ എന്നാണ് റോൺസൺ ഉത്തരമേകിയത്.
‘ഈ ചങ്ങാതിയ്ക്ക് ഭക്ഷണം വിട്ടൊരു കളിയില്ല അല്ലേ?,’ എന്നാണ് ബിഗ് ബോസ് പ്രേക്ഷകർ ചോദിക്കുന്നത്. നിലവിൽ ബിഗ് ബോസ് വീട്ടിലെ ശക്തനായൊരു മത്സരാർത്ഥിയാണ് റോൺസൺ. വീട്ടിലെ ഓരോ ജോലികളും കൃത്യതയോടെയും ഓർഗനൈസ്ഡായും ചെയ്യുന്ന റോൺസൺ എന്ന മത്സരാർത്ഥികളെ സഹമത്സരാർത്ഥികൾക്കും ഏറെയിഷ്ടമാണ്.
ഈ ആഴ്ചയിൽ ക്യാപ്റ്റൻസി ടാസ്കിൽ വിജയം നേടി ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് റോൺസൺ. ക്യാപ്റ്റൻ എന്ന രീതിയിൽ റോൺസന്റെ പെർഫോമൻസ് എങ്ങനെയാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.