scorecardresearch

റോൺസൺ വിൻസെന്റ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തേക്ക്

ഇനി ആറുപേർ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്നത്

ഇനി ആറുപേർ മാത്രമാണ് ബിഗ് ബോസ് വീട്ടിൽ ശേഷിക്കുന്നത്

author-image
Television Desk
New Update
Bigg Boss Malayalam 4, Ronson Vincent, Ronson Vincent thug dialogues

Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി കേവലം ഒരാഴ്ച കൂടിയേ ബാക്കിയുള്ളു. ബിഗ് ബോസ് വീട്ടിൽ നൂറ് ദിനങ്ങൾ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഏഴ് മത്സരാർത്ഥികളാണ് നിലവിൽ അവിടെയുള്ളത് ഉള്ളത്. ആ ലക്ഷ്യത്തിലേക്ക് എത്താൻ ഓരോരുത്തരും വീറോടെയും വാശിയോടെയും ഏറ്റുമുട്ടുന്നതാണ് കഴിഞ്ഞ ആഴ്ചയിൽ പ്രേക്ഷകർ കണ്ടത്ത്.

Advertisment

90 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്ന് പ്രേക്ഷകരുടെ ഒരു ഇഷ്ടമത്സരാർത്ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഓരോ എവിക്ഷൻ ദിവസവും കയ്യിൽ തുറക്കാത്ത രണ്ടു ഗിഫ്റ്റുകളുമായി എത്തുന്ന റോൺസൺ വിൻസെന്റ് ആണ് ഈ ആഴ്ച എവിക്ഷനിൽ ഔട്ടായത്. വിഷു ദിനത്തിൽ ഭാര്യ സമ്മാനമായി നൽകിയ ഗിഫ്റ്റുകൾ പുറത്താകുന്ന ദിവസം മാത്രമേ തുറക്കുകയുള്ളു എന്ന് റോൺസൺ നേരത്തെ വീക്കിലി എപ്പിസോഡിൽ പറഞ്ഞിരുന്നു.

ബിഗ് ബോസ് നാലാം സീസണിന്റെ തുടക്കം മുതൽ സ്ഥിരം നോമിനേഷനിൽ വന്നിട്ടുള്ള മത്സരാർഥിയാണ് റോൺസൺ. പ്രശ്നങ്ങളിൽ ഇടപെടാതെ മാറിനിൽക്കുക, നിലപാടില്ലായ്മ, സേഫ് ഗെയിം തുടങ്ങിയവയാണ് സഹമത്സരാർത്ഥികൾ റോൺസന് നേരെ സ്ഥിരം ഉന്നയിച്ചിരുന്ന ആരോപണങ്ങൾ. എന്നാൽ ഫിസിക്കൽ ടാസ്‌കുകളിലെ മികവും ശാന്തമായ പ്രകൃതവും റോൺസനേ ഒരു കൂട്ടം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാക്കിയിരുന്നു. പുറത്ത് ഒരു വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാനും റോൺസൺ കഴിഞ്ഞിരുന്നു,

റോണ്‍സണ്‍ കൂടി പുറത്തായതോടെ റിയാസ് സലിം, ദിൽഷ പ്രസന്നൻ, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ്, ബ്ലെസ്‌ലി എന്നിവരാണ് വീടിനകത്ത് ശേഷിക്കുന്നത്. ഇവരിൽ ആരാവും ബിഗ് ബോസ് കിരീടം സ്വന്തമാക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Big Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: