Bigg Boss Malayalam Season 4: പുതിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലിമും വിനയ് മാധവും ബിഗ് ബോസ് വീടിനകത്തേക്ക് എത്തിയതോടെ വീടിനകത്തെ അന്തരീക്ഷം സംഘർഷത്തിലായിരിക്കുകയാണ്. പുറത്തു നിന്ന് കളികണ്ട് ഷോയിലേക്ക് എത്തിയ റിയാസിനും വിനയ്ക്കും ചില സ്ട്രാറ്റജികൾ ഉണ്ട്. അതിന്റെ ഭാഗമായി, റോബിന്റെ ഫെയ്ക്ക് പേഴ്സണാലിറ്റിയെ വിമർശിച്ച് കൊണ്ട് ഇന്നലെ വീടിനകത്ത് ഒരു വഴക്കിന് റിയാസ് തുടക്കം കുറിച്ചിരിക്കുകയാണ്. റോബിനെ നല്ല രീതിയിൽ പ്രകോപിപ്പിക്കാനും രോഷാകുലനാക്കാനും റിയാസിനു സാധിച്ചിട്ടുണ്ട്.
എന്നാൽ, റോബിൻ- റിയാസ് വഴക്കിനിടെ ചെന്നു ചാടിയ ദിൽഷയും രോഷാകുലയാവുന്നതാണ് പ്രേക്ഷകർ കണ്ടത്. താനിവിടെ ത്രികോണപ്രണയം കളിച്ചുനടക്കുകയല്ലേ എന്ന റിയാസ് റോബിനോട് ചോദിച്ചപ്പോഴാണ് ദിൽഷ ഇടയിൽ കയറി വഴക്ക് ഏറ്റെടുത്തത്. ഒരാളെ സഹോദരനായും മറ്റൊരാളെ സുഹൃത്തായും കാണുന്നതാണോ ത്രികോണപ്രണയം? താനിവിടെ പ്രണയനാടകം കളിച്ചല്ല നില്‍ക്കുന്നതെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു ദേഷ്യത്തോടെ ദില്‍ഷ വാദിച്ചത്.
വഴക്കിനിടയിൽ വളരെ വൈകാരികമായി പ്രതികരിച്ച ദിൽഷ കരയുകയും പിന്നീട് ക്യാമറയ്ക്ക് മുന്നിലെത്തി പ്രേക്ഷകരോടായി സംസാരിക്കുകയം ചെയ്തു. “താനിവിടെ പ്രണയനാടകത്തിലൂടെ നില്‍ക്കുകയാണെന്ന് തോന്നിയാല്‍ ആരും എനിക്ക് വോട്ട് ചെയ്യരുത്,” എന്നാണ് പ്രേക്ഷകരോട് ദിൽഷ ആവശ്യപ്പെട്ടത്.