ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ രണ്ടുപേരാണ് റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. സഹമത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ആക്രമിച്ചതിനെ തുടർന്നാണ് റോബിൻ ഷോയിൽ നിന്നും പുറത്തുപോയത്. റോബിനെ ഷോയിലേക്ക് തിരിച്ചുകൊണ്ടുവരുമോ എന്നൊരു സംശയം വന്നപ്പോൾ അങ്ങനെ സംഭവിക്കാതിരിക്കാനായി ജാസ്മിനും ഷോയിൽ നിന്നും വാക്കൗട്ട് നടത്തി.
ഷോ തുടങ്ങിയപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും പേരുപറഞ്ഞ് പോരടിച്ചുകൊണ്ട് ഫാൻസ് ഗ്രൂപ്പുകളും സജീവമായിരുന്നു. ബന്ധശത്രുക്കളാണ് ജാസ്മിനും റോബിനും എന്ന രീതിയിലാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും പക്ഷം പിടിച്ച് പോരാടി കൊണ്ടിരുന്നത്. എന്നാൽ, ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് വീടിനു വെളിയിൽ സൗഹൃദം പുതുക്കുകയാണ് ജാസ്മിനും റോബിനും. ഇരുവർക്കുമൊപ്പം നവീനും നിമിഷയുമുണ്ടായിരുന്നു.
അതേസമയം, ഷോയ്ക്ക് അപ്പുറത്തേക്ക് വൈരാഗ്യം മനസ്സിൽ കൊണ്ടുപോവാതെ സൗഹൃദം പുതുക്കാൻ തയ്യാറായ റോബിനെയും ജാസ്മിനെയും അഭിനന്ദിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.