scorecardresearch

ഡോക്ടർ റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്കോ?

വീക്ക്‌ലി ടാസ്കിനിടെയാണ് മത്സരാർത്ഥികൾക്കിടയിൽ സംഘർഷവും അനിഷ്ടസംഭവങ്ങളും ഉണ്ടായതെന്നാണ് റിപ്പോർട്ട്

Robin, Robin out, Bigg Boss Malayalam Season 4

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ പത്താമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഒപ്പം ടാസ്കുകളും കനക്കുകയാണ്. ഈ ആഴ്ചയിലെ ഓപ്പൺ നോമിനേഷൻ കൂടി കഴിഞ്ഞതോടെ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾക്കിടയിലുള്ള സൗഹാർദ്ദ അന്തരീക്ഷത്തിനും മങ്ങലേറ്റിട്ടുണ്ട്. അതിനിടയിൽ റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങി എന്ന വാർത്തയാണ് പ്രചരിക്കുന്നത്.

വീക്ക്‌ലി ടാസ്കിന്റെ ഭാഗമായി ഉണ്ടായ ബഹളത്തിനിടയിൽ റിയാസിനെ റോബിൻ ആക്രമിച്ചതിനെ തുടർന്നാണ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയിലും വീടിനകത്തുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ടാസ്ക്കിനിടയിൽ റോബിൻ റിയാസിന്റെ കൈയ്യിൽ നിന്നും എന്തോ തട്ടി പറിച്ച് എടുക്കാൻ ശ്രമിക്കുന്നതും തുടർന്ന് വാക്കേറ്റമുണ്ടാവുന്നതുമാണ് പ്രമോയിൽ കാണാൻ കഴിയുന്നത്. എന്നാൽ, എന്താണ് വീക്ക്‌ലി എപ്പിസോഡിനിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് വ്യക്തമല്ല. ചാനൽ പുറത്തുവിട്ട പ്രമോയും പുറത്തുവരുന്ന വാർത്തകളും റോബിൻ ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകവൃന്ദമുള്ള മത്സരാർത്ഥിയാണ് റോബിൻ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 robin out from the show promo suspects