scorecardresearch
Latest News

എന്നോട് 5 മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല; പരാതിയുമായി റോബിൻ

റോബിന്റെ പരാതിയ്ക്ക് അതേ നാണയത്തിൽ തന്നെയാണ് ദിൽഷ മറുപടി നൽകിയത്

എന്നോട് 5 മിനിറ്റ് തികച്ച് സംസാരിക്കാൻ ദിൽഷ നിൽക്കുന്നില്ല; പരാതിയുമായി റോബിൻ

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജോഡികളാണ് ദിൽഷയും റോബിനും. ദിൽഷയാണ് ഷോയുടെ ടൈറ്റിൽ വിന്നറായിരിക്കുന്നത്.

ഷോയിൽ വച്ച് റോബിൻ ദിൽഷയോട് പ്രണയം പറഞ്ഞിരുന്നുവെങ്കിലും റോബിനോട് തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ദിൽഷ തുറന്നു പറഞ്ഞിരുന്നു. ആരാധകർ ഇരുവരെയും ദിൽറുബ എന്നാണ് വിളിക്കുന്നത്. ദിൽഷ- റോബിൻ വിവാഹം കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദവും പുറത്തുണ്ട്.

നിങ്ങൾ വിവാഹിതരാവുമോ എന്ന് ഒരഭിമുഖത്തിൽ അവതാരക ചോദിച്ചപ്പോൾ, “ഇപ്പോൾ സൗഹൃദം മാത്രമാണ് ഉള്ളത്. അത് വിവാഹത്തിലെത്തുമോ എന്നത് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്. എടുത്ത് ചാടി തീരുമാനം എടുക്കേണ്ട കാര്യമല്ലല്ലോ. ഞങ്ങൾ തന്നെ സംസാരിച്ച് അതിനുള്ള ഒരു മറുപടി പ്രേക്ഷകർക്ക് കൊടുക്കുന്നതായിരിക്കും,” എന്നുമായിരുന്നു ദിൽഷയുടെ മറുപടി.

ബിഹൈൻവുഡ്സിന് ദിൽഷ നൽകിയ ഈ അഭിമുഖത്തിൽ റോബിനും വീഡിയോ കോളിലൂടെ ഭാ​ഗമായിരുന്നു. അഭിമുഖത്തിനിടെ റോബിൻ ദിൽഷയെ കുറിച്ചു പറഞ്ഞ രസകരമായൊരു പരാതിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താനങ്ങോട്ട് വിളിച്ചാൽ ഒരു അഞ്ച് മിനിറ്റുപോലും സംസാരിക്കാൻ ദിൽഷയ്ക്ക് സമയമില്ലെന്നാണ് റോബിൻ പറയുന്നത്.

“ദിൽഷ എന്നോട് അഞ്ച് മിനിറ്റ് പോലും സംസാരിക്കാറില്ല. ഫോണെടുത്ത് അ‍ഞ്ച് സെക്കന്റ് കഴിയുമ്പോൾ പറയും ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാമെന്ന്. പിന്നെ ആ ദിവസം വിളക്കത്തേയില്ല.”

റോബിന്റെ പരാതിയ്ക്ക് അതേ നാണയത്തിൽ തന്നെയാണ് ദിൽഷ മറുപടി നൽകിയത്. “നൂറ് ദിവസം താങ്കൾക്കൊപ്പം തന്നെയായിരുന്നില്ലേ? ഇപ്പോഴല്ലെ ആ ഹൗസിൽ‌ നിന്നും പുറത്തിറങ്ങാൻ പറ്റിയത്. ഇനി കുറച്ച് ദിവസം പുറത്തുള്ള ആളുകളുമായി സംസാരിച്ച് സമയം ചിലവഴിക്കാമെന്ന് കരുതിയതുകൊണ്ടാണ് വിളിക്കാത്തത്,” എന്നായിരുന്നു ചിരിയോടെ ദിൽഷ പറഞ്ഞത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 robin complains about dilsha