scorecardresearch
Latest News

എയർപോർട്ടിൽ റിയാസിന് വൻവരവേൽപ്പ് ഒരുക്കി ആരാധകർ; വീഡിയോ

ബിഗ് ബോസ് ഷോയിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചതെങ്കിലും സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ അഭിനന്ദിക്കുന്നത് റിയാസ് സലിമിനെയാണ്

Riyas Salim, Bigg Boss

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് റിയാസ് സലിം. വൈൽഡ് കാർഡ് എൻട്രിയായി 40-ാം ദിവസം വീടിനകത്തേക്ക് എത്തിയതു മുതൽ ഷോയിൽ റിയാസ് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ബിഗ് ബോസ് ഷോ അതുവരെ കാണാത്തവരെ പോലും ഷോയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു എന്നതാണ് റിയാസിന്റെ വിജയം. അതുകൊണ്ട് തന്നെ, ഗ്രാൻഡ് ഫിനാലെയിൽ റിയാസ് വിജയിയാവാതെ പോയത് വലിയൊരു വിഭാഗം പ്രേക്ഷകരെ നിരാശയിൽ ആഴ്ത്തിയിട്ടുണ്ട്.

ദിൽഷ ബിഗ് ബോസ് വിന്നറായപ്പോൾ രണ്ടാം റണ്ണറപ്പ് സ്ഥാനമാണ് റിയാസിനു ലഭിച്ചത്. റിയാസ് എന്ന മത്സരാർത്ഥി ഷോയിൽ ചെലുത്തിയ സ്വാധീനം എടുത്തുപറഞ്ഞ മോഹൻലാൽ ഗെയിം ചേഞ്ചർ പുരസ്കാരവും റിയാസിനു നൽകിയിരുന്നു.

ബിഗ് ബോസ് ഷോ പൂർത്തിയാക്കി മുംബൈയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെത്തിയ റിയാസിന് വൻ സ്വീകരണമാണ് ബിഗ് ബോസ് പ്രേക്ഷകർ നൽകിയത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്, നൂറു കണക്കിന് ആളുകളാണ് റിയാസിനെ കാണാനും വരവേൽക്കാനുമായി എയർപോർട്ട് പരിസരത്ത് തടിച്ചുകൂടിയത്. റിയാസ്, റിയാസ് എന്ന ആർപ്പുവിളികളോടെയാണ് ആരാധകർ റിയാസിനെ വരവേറ്റത്.

നിരവധി പേരാണ് റിയാസിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരിക്കുന്നത്.

“കുറച്ചു വർഷം മുൻപ് സംഭവിച്ച ഒരു ഹിസ്റ്റോറിക്കൽ ഫുട്ബാൾ മാച്ച് ആണിത്… ഇത്തിരിക്കുഞ്ഞൻ ജപ്പാനും ആജാനുബാഹു ബെൽജിയവും നിർണായക മത്സരത്തിൽ നേർക്ക് നേർ. സിനിമയെ വെല്ലുന്ന മാസ്സ് രംഗങ്ങളും, ക്ലാസ്സിക് തിരിച്ചു വരവുകളും കൊണ്ട് കോരി തരിപ്പിച്ച മത്സരം. ബെൽജിയം വെള്ളം കുടിച്ചു ജപ്പാനീസ് ടീമിന് മുന്നിൽ. വൈകി വന്ന പോരാട്ട വീര്യത്തിൽ ജപ്പാൻ മുന്നേറി, ഒടുവിൽ അധിക സമയത്തിൽ വിജയഗോൾ നേടിയ ബെൽജിയം അടുത്ത സ്റ്റേജ് മത്സരങ്ങളിലേക്ക് യോഗ്യത നേടി. പക്ഷെ പിറ്റേന്ന് ലോകത്തെ സകല സ്പോർട്സ് പേജുകളുടെയും ഹെഡ്‌ലൈനിൽ ഇടം പിടിച്ചത് ജപ്പാന്റെ പേരായിരുന്നു. ന്യുയോർക്ക് ടൈംസിന്റെ ഹെഡ്‌ലൈൻ ഇങ്ങനെയായിരുന്നു “ജയിച്ചത് ബെൽജിയം മനസു കവർന്നത് ജപ്പാൻ “.

അതെ, റിയാസ്… ജയിച്ചത് നിങ്ങളല്ല, പക്ഷെ മലയാളിയുടെ മനസു കവർന്നത് നിങ്ങളാണ്. ഇന്നുവരെ എങ്ങനെയിരുന്നോ അങ്ങിനെ തന്നെ ആവട്ടെ നിങ്ങൾ നാളെയും,” എന്നാണ് ആർ ജെ രഘു റിയാസിനെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 riyas salim at trivandrum airport video