scorecardresearch

Latest News

കാൾ സെന്റർ ടാസ്കിൽ ലക്ഷ്മിപ്രിയയെ ഉത്തരം മുട്ടിച്ച് റിയാസ്

എൽജിബിടിയുടെ പൂർണരൂപം പറയാൻ പോയി അബദ്ധത്തിൽ ചാടിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. വിവരക്കേടിനെ അലങ്കാരമാക്കരുത് എന്നാണ് പ്രേക്ഷകർ ലക്ഷ്മിപ്രിയയെ വിമർശിക്കുന്നത്

Bigg Boss, Bigg Boss malayalam 4, Riyas, Lakshmi Priya, Riyas Lakshmi Priya fight, Bigg Boss call center task

Bigg Boss Malayalam Season 4: വീറും വാശിയുമുള്ള മറ്റൊരു വീക്ക്‌ലി ടാസ്കിന്റെ ചൂടിലാണ് ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ. ബിഗ് ബോസ് കാൾ സെന്റർ എന്ന് പേരിട്ടിരുന്ന ടാസ്കും സംഭവബഹുലമായ കാര്യങ്ങൾക്കാണ് സാക്ഷിയായത്.

മത്സരാർത്ഥികളെ രണ്ട് ടീമായി തിരിച്ചു കൊണ്ടുള്ള ടാസ്കിൽ, ഒരു ടീം കാൾ സെന്റർ ജീവനക്കാരായും മറ്റേ ടീം കസ്റ്റമേഴ്സായുമാണ് പ്രവർത്തിക്കേണ്ടത്. കസ്റ്റമേഴ്‌സിന് കാൾ സെന്റർ ജീവനക്കാരോട് ബിഗ് ബോസ് വീട്ടിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്തും ചോദിക്കാം. കാൾ സെന്റർ ജീവനക്കാർ പ്രകോപിതരാവാനോ ഫോൺ കട്ട് ചെയ്ത് പോവാനോ പാടില്ല. അങ്ങനെ ചെയ്താൽ പോയിന്റ് എതിർടീമിന് (കസ്റ്റമേഴ്സ് ടീമിന്) ലഭിക്കും. പ്രകോപിതരാവാതെ ഫോൺ കോൾ ബസ്സർ അടിക്കും വരെ നീട്ടിക്കൊണ്ടുപോവാൻ സാധിച്ചാൽ പോയിന്റ് കോൾ സെന്റർ ടീമിനു ലഭിക്കും. ഇതാണ് ഗെയിമിന്റെ റൂൾ.

റിയാസ്, റോൺസൺ, ധന്യ, അഖിൽ, വിനയ് എന്നിവരാണ് ഇന്നലെ കാൾ സെന്റർ ജീവനക്കാരായത്. ദിൽഷ, ബ്ലെസ്ലി, സൂരജ്, ലക്ഷ്മിപ്രിയ എന്നിവർ കസ്റ്റമേഴ്‌സ് ടീമും. റിയാസിനെ കാൾ സെന്ററിലേക്ക് വിളിച്ചത് ലക്ഷ്മി പ്രിയയായിരുന്നു. റിയാസിനെ പ്രകോപിപ്പിക്കാൻ പോയി സ്വയം പ്രകോപിതയാവുന്ന ലക്ഷ്മിപ്രിയയെ ആണ് പ്രേക്ഷകർ കണ്ടത്. ബസ്സർ അടിക്കുന്നതിനു മുൻപ് ഫോൺ താഴെ വച്ച് എതിർ ടീമിന് ഒരു പോയിന്റ് നേടികൊടുക്കാനും ലക്ഷ്മിപ്രിയ കാരണമായി.

തന്നെ കുലസ്ത്രീ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെ കുറിച്ചായിരുന്നു ലക്ഷ്മിപ്രിയ റിയാസിനോട് കയർത്തത്. എന്താണ് കുലസ്ത്രീ എന്നും ഫെമിനിസത്തിന്റെ അർത്ഥമറിയാമോ റിയാസിന് എന്നൊക്കെ ചോദിച്ച് പരമാവധി റിയാസിനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചെങ്കിലും വളരെ ശാന്തനായി ഇരുന്നാണ് റിയാസ് ലക്ഷ്മിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത്.

“ഓണാറ്റുകരയിലെ അമ്മമാരാണ് ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റുകൾ, ഫെമിനിസം എന്താന്ന് അറിയാൻ റിയാസിന് പീരിയ്ഡ്‌സ് വന്നിട്ടുണ്ടോ?,
അല്പവസ്ത്രധാരണവും മേക്കപ്പിടലും അല്ല ഫെമിനിസം, പണ്ട് ഭർത്താക്കന്മാർ ചെലവിന് തന്നത് കൊണ്ട് കുടുംബം പുലർത്തിയവരാണ് യഥാർത്ഥ ഫെമിനിസ്റ്റുകൾ, ഒരു സ്ത്രീ ചെയ്യുന്ന എല്ലാ കാര്യവും പെർഫെക്റ്റ് ആയി പുരുഷന് ചെയ്യാൻ സാധിക്കില്ല. ഉദാഹരണത്തിന് പുരുഷന് പ്രസവിക്കാൻ സാധിക്കില്ല,” എന്നിങ്ങനെ നീളുന്നതായിരുന്നു ലക്ഷ്മിപ്രിയയുടെ വാദങ്ങൾ.

എന്നാൽ, റിയാസിനെ പ്രകോപ്പിക്കാൻ വേണ്ടി ലക്ഷ്മി പ്രിയ നടത്തിയ വാദപ്രകടനങ്ങൾ ഇപ്പോൾ ലക്ഷ്മിപ്രിയയ്ക്ക് തന്നെയാണ് എതിരായി വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിലെല്ലാം വലിയ വിമർശനമാണ് ലക്ഷ്മിപ്രിയയ്ക്ക് എതിരെ ഉയരുന്നത്. ലക്ഷ്മിപ്രിയ ഫെമിനിസം എന്ന ആശയത്തെ പാട്രിയാർക്കിയുടെ കണ്ണിലൂടെ വളച്ചൊടിക്കാൻ ശ്രമിച്ചപ്പോൾ വെളിച്ചത്ത് വന്ന് ലക്ഷ്മിപ്രിയയുടെ തന്നെ ഇടുങ്ങിയ ചിന്താഗതിയും അറിവില്ലായ്മയുമാണ്. LGBT എന്നതിന്റെ പൂർണരൂപം പറയാൻ പോയ ലക്ഷ്മിപ്രിയ ചെന്നു ചാടിയത് അബദ്ധത്തിലാണ്. എൽ ഫോർ ലെസ്ബിയൻ, ജി ഫോർ ഗൈസ്, ബി ഫോർ ബോത്ത് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ വിശദീകരണം… വിവരക്കേടിനെ അലങ്കാരമാക്കരുത് എന്നാണ് സോഷ്യൽ മീഡിയ ലക്ഷ്മിപ്രിയയെ വിമർശിക്കുന്നത്.

അതേസമയം, അതേ ക്വസ്റ്റ്യനുമായി തന്നെ നേരിടാനെത്തിയ ബ്ലെസ്‌ലിയ്ക്ക് കൃത്യമായാണ് റിയാസ് ഫെമിനിസം എന്തെന്നും LGBTQ+ എന്താണെന്നും പറഞ്ഞു മനസിലാക്കി കൊടുക്കുന്നത്. ആകെ മൊത്തം എടുത്തു നോക്കുമ്പോൾ, ഗെയിമിൽ മികച്ച പ്രകടനം കാഴ്ച വച്ചതും ഏറ്റവും വ്യക്തതയോടെ സംസാരിച്ചതും റിയാസ് ആണ്.

ഇന്ന്, ടാസ്കിൽ മത്സരാർത്ഥികളുടെ റോളുകൾ മാറിയാണ് നൽകിയിരിക്കുന്നത്. കസ്റ്റമറായി എത്തിയിട്ടും കസ്റ്റമർ കെയറിലിരിക്കുന്ന ലക്ഷ്മിപ്രിയയെ ഉത്തരം മുട്ടിക്കുന്ന റിയാസിനെയാണ് പ്രമോയിലും കാണാനാവുന്നത്. അതുമാത്രമല്ല, ഇന്നലെ ലക്ഷ്മിപ്രിയ ഉന്നയിച്ച സകല ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകുന്നുമുണ്ട് റിയാസ്.

ഒരു വൈൽഡ് കാർഡ് എൻട്രിയെന്നതിന് അപ്പുറം ബിഗ് ബോസ് വീടിനകത്തെ ശക്തനായൊരു മത്സരാർത്ഥിയായി മാറിയിരിക്കുകയാണ് റിയാസ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 riyas and lakshmi priya fight in call center task