scorecardresearch
Latest News

ഇതാണ് ബിഗ് ബോസിന്റെ ശബ്ദത്തിനു പിന്നിലെ ഉടമ; പരിചയപ്പെടുത്തി നിമിഷ

ഇടിമുഴക്കം ശബ്ദമുള്ളവനെന്ന് ജാസ്മിനും വല്യണ്ണൻ എന്ന് ലക്ഷ്മിപ്രിയയും വിശേഷിപ്പിച്ച ആ ശബ്ദത്തിനുടമ ഇതാണ്

ഇതാണ് ബിഗ് ബോസിന്റെ ശബ്ദത്തിനു പിന്നിലെ ഉടമ; പരിചയപ്പെടുത്തി നിമിഷ

രൂപമില്ലാതെ മലയാളികളുടെ മനസ്സിൽ ശബ്ദം കൊണ്ട് കയറികൂടിയ ആളാണ് ബിഗ് ബോസ്. ഘനഗംഭീരമായ, ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിൻ മൂസയുടെ ഭാഷയിൽ പറഞ്ഞാൽ ഇടിമുഴക്കം പോലുള്ള ആ ശബ്ദമാണ് മത്സരാർത്ഥികളോടും മോഹൻലാലിനോടും പ്രേക്ഷകരോടുമെല്ലാം സംവദിച്ചുകൊണ്ടിരിക്കുന്നത്. ആരാണ് ബിഗ് ബോസിനു ശബ്ദം നൽകുന്ന ആ വ്യക്തിയെന്ന് പലപ്പോഴും ബിഗ് ബോസ് ആരാധകർ അന്വേഷിച്ചുകൊണ്ടിരുന്ന കാര്യമാണ്.

ഇപ്പോഴിതാ, ആ ശബ്ദത്തിന്റെ ഉടമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് നിമിഷ. ദ വോയിസ്, ‘സോറി ബി​ഗ് ബോസ് നിങ്ങളെ കുറെ തെറിവിളിച്ചിട്ടുണ്ട്’ എന്നിങ്ങനെയുള്ള കുറിപ്പുകളോടെയാണ് ബിഗ് ബോസിന് ശബ്ദം നൽകുന്ന കലാകാരനെ നിമിഷ പരിചയപ്പെടുത്തിയത്. രഘുരാജ് എന്നാണ് ഈ കലാകാരന്റെ പേര്.

നൂറുദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ വീടിനകത്ത് താമസിക്കുമ്പോൾ പലതരം മാനസികാവസ്ഥകളിലൂടെയാണ് ഓരോ മത്സരാർത്ഥിയും കടന്നുപോവുന്നത്. ആ സമയമെല്ലാം ഒരു സഹോദരനായും വഴികാട്ടിയായും ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന അധികാരസ്വരമായുമൊക്കെ മത്സരാർത്ഥികളോട് സംസാരിക്കുന്നത് ബിഗ് ബോസാണ്. അതിനാൽ തന്നെ നൂറ് ദിവസം കഴിയുമ്പോഴേക്കും ബി​ഗ് ബോസുമായി മത്സരാർഥികൾക്കും മാനസികമായ അടുപ്പം വരുന്നത് സ്വാഭാവികമാണ്. ഈ സീസണിൽ ലക്ഷ്മിപ്രിയ ബിഗ് ബോസിനു നൽകിയ വല്യണ്ണൻ എന്ന ആ പേരു പോലും ബിഗ് ബോസുമായി മത്സരാർത്ഥികൾക്കുണ്ടാവുന്ന മാനസിക അടുപ്പത്തിന്റെ ഉദാഹരണമാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 nimisha shares pics man behind bigg boss voice