Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 42 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ടോ അതിൽ കൂടുതലോ വൈൽഡ് കാർഡ് എൻട്രികൾ ഓരോ സീസണിലും ഷോയിലേക്ക് എത്താറുണ്ട്.
ഈ സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപരമായ പ്രശ്നങ്ങളാൽ ഒരാഴ്ച പിന്നിടും മുൻപു തന്നെ വീടുവിട്ടു പോയിരുന്നു. ശനിയാഴ്ചയിലെ എപ്പിസോഡിൽ ബിഗ് ബോസ് വീട്ടിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയെ കൂടെ മോഹൻലാൽ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും എഞ്ചിനീയറിംഗ് ബിരുദധാരിയും കൊല്ലം സ്വദേശിയുമായ റിയാസ് സലിം ആണ് ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്.
Read more: റിയാസ് സലിം; ബിഗ് ബോസ് വീട്ടിലെ പുതിയ വൈൽഡ് കാർഡ് എൻട്രിയെ പരിചയപ്പെടാം
മൂന്നാമതൊരാൾ കൂടി ബിഗ് ബോസ് വീട്ടിലേക്ക് വരുന്നു എന്ന സൂചന തരുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോ. കുക്കിംഗിലൊക്കെ ഏറെ തൽപ്പരനായൊരാളാണ് അടുത്ത വൈൽഡ് കാർഡ് എൻട്രിയെന്നാണ് പ്രമോയിൽ മോഹൻലാൽ പറയുന്നത്.
നടി പാർവതി നമ്പ്യാരുടെ സഹോദരനായ വിനയ് മാധവ് ആണ് ആ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി എന്നാണ് സോഷ്യൽ മീഡിയയുടെ അഭ്യൂഹം. കുക്കിംഗിലൊക്കെ താൽപ്പര്യമുള്ള വിനയിന് ഒരു യൂട്യൂബ് ചാനലുമുണ്ട്.
വിനയ് തന്നെയാണോ ആ സർപ്രൈസ് മത്സരാർത്ഥിയെന്നറിയാൻ ഞായറാഴ്ച രാത്രി 9 മണി വരെ കാത്തിരിക്കണം.