scorecardresearch

Latest News

ബിഗ് ബോസിലെ പുതിയ വൈൽഡ് കാർഡ് എൻട്രി റിയാസോ?

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ പുതിയ വൈൽഡ് കാർഡ് എൻട്രിയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്

Bigg Boss Malayalam 4, Bigg Boss Malayalam 4 new wild card entry, Riyas Salim, Riyas Salim photos

Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 40 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. രണ്ടോ അതിൽ കൂടുതലോ വൈൽഡ് കാർഡ് എൻട്രികൾ ഓരോ സീസണിലും ഷോയിലേക്ക് എത്താറുണ്ട്. ഈ സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപരമായ പ്രശ്നങ്ങളാൽ ഒരാഴ്ച പിന്നിടും മുൻപു തന്നെ വീടുവിട്ടു പോയിരുന്നു. ആരായിരിക്കും ബിഗ് ബോസ് സീസൺ നാലിലെ അടുത്ത വൈൽഡ് കാർഡ് എൻട്രി എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അതിനിടയിൽ ശ്രദ്ധ നേടുന്നൊരു മുഖം, റിയാസ് സലീമിന്റേതാണ്. റിയാസ് ആണ് ബിഗ് ബോസിലെ അടുത്ത വൈൽഡ് കാർഡ് എൻട്രി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ട്. റിയാസ് ഇൻസ്റ്റയിൽ പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ അഭ്യൂഹങ്ങൾ ശരിവയ്ക്കുന്ന രീതിയിലുള്ളതാണ്.

മാത്രമല്ല, വീഡിയോയിൽ റിയാസ് അണിഞ്ഞിരിക്കുന്ന മാലയുടെ ലോക്കറ്റിലും മോതിരത്തിലും ബിഗ് ബോസിന്റെ ലോഗോയായ കണ്ണിന്റെ മാതൃക കാണാനും സാധിക്കുന്നുണ്ട്. ഹോട്ടൽ റൂമിന്റെ പശ്ചാത്തലത്തിലുള്ളതാണ് വീഡിയോ എന്നതും സംശയങ്ങൾക്ക് ഇടവരുത്തുന്നുണ്ട്. ഇന്ത്യയിലെ നമ്പർ വൺ റിയാലിറ്റി ഷോയാണ് തന്റെ സ്വപ്നമെന്ന് റിയാസ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലും കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ സുഹൃത്തുക്കളിൽ ചിലർ റിയാസിന് ആശംസകൾ നേർന്നിട്ടുമുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയില്ല. റിയാസ് ബിഗ് ബോസ് മലയാളം നാലാം സീസണിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി എത്തുമോ ഇല്ലെയോ എന്നറിയാൻ ആഴ്ചാവസാനം മോഹൻലാൽ എത്തുന്ന വീക്ക്‌ലി എപ്പിസോഡ് വരെ കാത്തിരിക്കണം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 new wild card entry in the house

Best of Express