Bigg Boss Malayalam 4: ബിഗ് ബോസ് മലയാളം സീസൺ 4 മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ബിഗ് ബോസ് നൽകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകളുമായി വളരെ രസകരമായാണ് ഷോ മുന്നോട്ട് പോകുന്നത്. ഓരോ ദിവസവും വളരെ നാടകീയമായ സംഭവങ്ങൾക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്.
ഇന്നും അപ്രതീക്ഷിത സംഭവങ്ങൾ ബിഗ് ബോസ് വീട്ടിൽ കാണാമെന്ന സൂചനയാണ് പുതിയ പ്രോമോ നൽകുന്നത്. ബിഗ് ബോസ് വീട്ടിലേക്ക് ഒരു മുഖംമൂടിധാരി കടന്നെത്തുന്നതാണ് വീഡിയോയിൽ. കറുപ്പ് വസ്ത്രത്തിൽ കയ്യിൽ ഒരു കത്തുമായി എത്തുന്ന പുതിയ അതിഥി മത്സരാർത്ഥികൾക്കിടയിൽ അമ്പരപ്പുണ്ടാക്കുന്നുണ്ട്.
സീക്രട്ട് റൂമിലേക്ക് പോയ നിമിഷയാണോ അതോ പുതിയ വൈൽഡ് കാർഡ് എൻട്രിയാണോ എന്ന സംശയത്തിലാണ് പ്രേക്ഷകരും. ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിലും പേജുകളിലും പ്രോമോ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
നിമിഷയുടെ റീഎൻട്രി ആണെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം. എന്നാൽ പുതിയ വൈൽഡ് കാർഡ് എൻട്രിയാണെന്ന അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ കാണാം.
അതേസമയം, കഴിഞ്ഞ ആഴ്ച സീക്രട്ട് റൂമിലേക്ക് മാറിയ നിമിഷ ബിഗ് ബോസ് വീട്ടിലെ കാഴ്ചകൾ എല്ലാം കണ്ട് രാജകീയ ജീവിതം നയിക്കുകയാണ്. മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ സീക്രട്ട് റൂമിലേക്ക് പോകുന്നത്. ഓരോ ഇടങ്ങളിലും നടക്കുന്ന ചർച്ചകൾ കണ്ട് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നനിമിഷയുടെ പുതിയ ഗെയിം പ്ലാൻ എന്താകുമെന്ന ആകാംഷയിലാണ് പ്രേക്ഷകർ.
സഹമത്സരാർത്ഥികൾ അറിയാതെയാണ് നിമിഷയുടെ സീക്രട്ട് റൂം ജീവിതം. അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാതെയുള്ള നിമിഷയുടെ മടങ്ങിവരവ് വീടിനകത്തും പുതിയ വഴിവെച്ചേക്കാം.
Also Read: Bigg Boss Malayalam 4: കളി മാറ്റി, നോമിനേഷനിൽ നിന്ന് രക്ഷപ്പെട്ട് ഡോ. റോബിൻ; എല്ലാം കണ്ട് നിമിഷ