Bigg Boss Malayalam Season 4: ബിഗ് ബോസ് സീസൺ 4 പതിനേഴ് എപ്പിസോഡുകൾ പൂർത്തിയാക്കുമ്പോൾ വീടിനുള്ളിലെ കലഹങ്ങളും പുതിയ ട്രാക്കിലേക്ക് കടക്കുകയാണ്. ഇത്രയും നാൾ അടികൂടിയിരുന്നവർക്കിടയിൽ പതിയെ കാര്യങ്ങൾ ശാന്തമാകുമ്പോൾ വീടിനുള്ളിൽ പുതിയ പ്രശ്‌നങ്ങൾ ഉയർന്നുവരുന്നതിന്റെ സൂചനകളാണ് പുതിയ പ്രോമോ നൽകുന്നത്.
പുകവലിയാണ് പുതിയ പ്രശ്‌നം. നിമിഷയും ബ്ലെസ്ലിയും തമ്മിൽ പുകവലിയെ ചൊല്ലി തർക്കിക്കുന്നതാണ് വീഡിയോയിൽ. നിമിഷയ്ക്ക് നേരെ വരുന്ന ആരോപണങ്ങളെ തടഞ്ഞ് മുന്നിൽ ജാസ്മിനുമുണ്ട്. പുകവലി സംബന്ധിച്ച് മോഹൻലാലിനോട് പറഞ്ഞതാണ് നിമിഷയെ ചൊടിപ്പിച്ചത് എന്നാണ് പ്രൊമോയിൽ നിന്ന് മനസിലാവുന്നത്. എന്തുകൊണ്ട് മറ്റുള്ളവരുടെ പേരുകൾ പറഞ്ഞില്ല എന്ന ചോദ്യമെല്ലാം നിമിഷയിൽ നിന്നുണ്ടാകുന്നുണ്ട്.
വഴക്കിനിടയിൽ ക്യാപ്റ്റൻ ദിൽഷ സാഹചര്യം ശാന്തമാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. അവൻ അവന്റെ അഭിപ്രായം പറഞ്ഞതെ ഉള്ളു എന്ന് പറഞ്ഞ് ബ്ലെസിലിയെ പിന്തുണച്ച് കൊണ്ടാണ് ദിൽഷ ഇടപെടുന്നത്. തന്റെ ഉപ്പ മരിച്ചത് പുകവലി ഒക്കെ കൊണ്ടാണെന്നും അതുകൊണ്ട് തനിക്ക് അത് ഇഷ്ടമല്ലെന്നുമാണ് ബ്ലെസ്ലി പറയുന്നത്. ഈ കളി ശരിയാവില്ലെന്ന് ജാസ്മിൻ മുന്നറിയിപ്പ് നൽകുന്നതും കാണാം.
നേരത്തെ ഡെയ്‌സി പുകവലിക്കാൻ സ്‌മോക്കിങ് ഏരിയയിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടത് സംബന്ധിച്ച് ബ്ലെസ്ലിയുംഡെയ്‌സിയും തമ്മിൽ വലിയ രീതിയിലൊരു ബഹളം നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ഇതും. എന്തായാലും നിമിഷ സീക്രട്ട് റൂമിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം ബിഗ് ബോസ് വീട്ടിൽ പല അസ്വസ്ഥതകളും ഉടലെടുക്കുന്നു എന്നതിന്റ സൂചനയാണിത്.
Also Read: Bigg Boss Malayalam 4: ബിഗ് ബോസിലെ മുഖംമൂടിധാരി ആര്?; നിമിഷയോ, വൈൽഡ് കാർഡ് എൻട്രിയോ?