Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിൽ മത്സരാർത്ഥികൾ 61 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. രസകരമായൊരു ക്യാപ്റ്റൻസി ടാസ്കാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയത്. ‘നാണയവേട്ട’ എന്ന ഗെയിമിൽ ഒറ്റയ്ക്ക് കളിച്ച് ഏറ്റവുമധികം പോയിന്റുകൾ നേടി വിജയിയായത് ജാസ്മിനാണ്. തന്റെ ടാസ്ക് ജയിക്കുന്നതിനൊപ്പം തന്നെ അർഹതപ്പെട്ട ഒരാൾക്കും താൻ കാരണം നഷ്ടമുണ്ടാവരുത് എന്ന് കൂടി ഉറപ്പുവരുത്തി മനോഹരമായാണ് ജാസ്മിൻ വീക്ക്ലി ടാസ്കിൽ മുന്നേറിയത്.
ബ്ലെസി, റോബിൻ എന്നിവരെ വ്യക്തമായ കാരണം പറഞ്ഞാണ് ജാസ്മിൻ ഗെയിമിൽ നിന്നും പുറത്താക്കിയത്. റോബിൻ സൂരജിനെ പിന്തുണച്ചപ്പോൾ, സൂരജിനെയാവും അടുത്തതായി ജാസ്മിൻ പുറത്താക്കുക എന്നായിരുന്നു സഹമത്സരാർത്ഥികളുടെ കണക്കുക്കൂട്ടൽ. എന്നാൽ സൂരജ് ക്യാപ്റ്റൻസി മത്സരത്തിനെത്തായി സൂരജിന് അവസരം നൽകുകയാണ് ജാസ്മിൻ ചെയ്തത്.
ദിൽഷയുടെ കോയിൻ കട്ട റിയാസിനെ തള്ളിപ്പറഞ്ഞ ജാസ്മിൻ, നിന്നെ എനിക്കിഷ്ടമാണ്, പക്ഷേ ഫെയറല്ലാത്ത ഗെയിമിന് കൂടെ നിൽക്കാനാവില്ലെന്ന് പറഞ്ഞ് സോറി പറയുകയും ചെയ്തു. ഗെയിമിന്റെ ഓരോ ഘട്ടത്തിലും മികച്ച പെർഫോമൻസ് നടത്തി നാണയങ്ങൾ ശേഖരിക്കുകയാണ് ജാസ്മിൻ ചെയ്തത്. കാവ്യനീതി പോലെ ഫൈനലിൽ ലക്കി ബോളും ജാസ്മിനെ തേടിയെത്തി. അതോടെ ഗെയിമിൽ ജാസ്മിൻ ജേതാവാകുകയും നേരിട്ട് ക്യാപ്റ്റൻസി മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.