scorecardresearch

‘തമ്മിലടിപ്പിക്കാനാണേൽ പിന്നെത്തേക്ക് വയ്ക്കരുത്, അപ്പോൾ തന്നെ പറഞ്ഞേക്ക്’; ഡെയ്‌സിയോട് മോഹൻലാൽ

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിലുണ്ടായ പ്രശ്‌നങ്ങളിൽ ചെറുതല്ലാത്ത റോൾ ഡെയ്‌സിക്കുണ്ടായിരുന്നു

‘തമ്മിലടിപ്പിക്കാനാണേൽ പിന്നെത്തേക്ക് വയ്ക്കരുത്, അപ്പോൾ തന്നെ പറഞ്ഞേക്ക്’; ഡെയ്‌സിയോട് മോഹൻലാൽ

Bigg Boss Malayalam Season 4: ബിഗ് ബോസ് സീസൺ 4 മൂന്നാം വാരം പിന്നിടുമ്പോൾ ടാസ്ക്കുകളും മത്സരാർത്ഥികൾ തമ്മിലുള്ള പിണക്കങ്ങളും എല്ലാം കനക്കുകയാണ്. ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും സംഘർഷഭരിതമായ രംഗങ്ങൾക്കാണ് ബിഗ് ബോസ് വീട് കഴിഞ്ഞ ആഴ്ച സാക്ഷ്യം വഹിച്ചത്.

അടുക്കളയിലെ ഭക്ഷണം ഉണ്ടാക്കുന്നത് സംബന്ധിച്ച പ്രശ്‌നവും റോബിൻ ജാസ്മിന്റെ പിതാവിനെ പറഞ്ഞതുമോക്കെയാണ് കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിൽ ബഹളങ്ങൾക്ക് കാരണമായത്. ഇതിൽ രണ്ടിലും ചെറുതല്ലാത്ത ഒരു റോൾ ഉണ്ടായിരുന്ന ആളാണ് ഡെയ്‌സി. അടുക്കള വിഷയത്തിൽ റോബിൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് തർക്കിക്കുകയും അയാളെ സൈക്കോ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം കൈവിട്ടു പോയത്.

ജയിൽ നോമിനേഷനിടയിൽ റോബിനും ജാസ്മിനുമായി ഉണ്ടായ അടിക്കുപിന്നിലും ഡെയ്‌സിയുടെ കരങ്ങൾ തന്നെയായിരുന്നു. റോബിൻ ജാസ്മിന്റെ പിതാവിനെ വിളിച്ചു എന്നത് അന്നേ ദിവസമാണ് ഡെയ്‌സി ജാസ്മിനോട് പറഞ്ഞത്. ഇതാണ് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചത്.

വീക്കിലി എപ്പിസോഡിന്റെ ആദ്യ ദിനം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി, എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം ഉണ്ടോ എന്നായിരുന്നുഡെയ്സിയോട് മോഹൻലാലിന്റെ ചോദ്യം. തനിക്ക് പണി തന്നാൽ തിരിച്ചും പണി തരാൻ അറിയാം എന്ന് കാണിക്കാൻ വേണ്ടിയാണു റോബിന് പണികൊടുത്തത് എന്നായിരുന്നു ഡെയ്‌സിയുടെ മറുപടി. ഒരാഴ്ചയൊന്നും താമസിപ്പിക്കാതെ അപ്പോൾ തന്നെ പണി കൊടുക്കൂ എന്ന് മോഹൻലാൽ അപ്പോൾ തന്നെ പറയുകയും ചെയ്തു.

“നന്നായിട്ട് അടിയുണ്ടാകുന്ന ആളാണ്. അടി ഉണ്ടാക്കിപ്പിക്കുന്നതും ഞങ്ങൾ കാണുന്നുണ്ട്. ഇതൊക്കെ ശീലമാക്കിക്കോളു. ഒരാഴ്ചയൊന്നും കളയണ്ട. അപ്പോൾ തന്നെ പറഞ്ഞോളൂ ഇതിപ്പോ ഒരാഴ്ച വെറുതെ കളഞ്ഞില്ലേ. അങ്ങനെ ആവുമ്പോൾ അല്ലെ പലർക്കും അടിക്കാനും ഇടിക്കാനും ഷർട്ടിൽ കേറി പിടിക്കാനും ഒക്കെ കഴിയൂ” മോഹൻലാൽപറഞ്ഞു. റോബിനും ഡെയ്‌സിയും ഒരാഴ്ച മുൻപ് ജയിലിൽ കിടന്നപ്പോൾ ആയിരുന്നു ജാസ്മിനെ കുറിച്ച് സംസാരിച്ചത്. അത് ഒരു പ്രശ്‌നം ഉണ്ടായപ്പോൾ മാത്രം പറഞ്ഞ് മറ്റൊരു പ്രശ്‌നത്തിലേക്ക് നയിച്ചതിനാണ് മോഹൻലാൽ ഡെയ്സിയെ ചോദ്യം ചെയ്തത്.

ബിഗ് ബോസിനെ പോലും അവഗണിച്ച് ജയിൽ നോമിനേഷൻ നൽകാതെയിരുന്ന റോബിന് നേരെയും മോഹൻലാൽ ഇന്നലെ പൊട്ടിത്തെറിച്ചിരുന്നു.

Also Read: നീണ്ട പ്രസംഗം വേണ്ട, ചോദിച്ചതിന് ഉത്തരം പറയൂ, പറ്റില്ലെങ്കിൽ ബാഗെടുത്ത് ഇപ്പോൾ ഇറങ്ങാം; റോബിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 mohanlal questions daicy david on last week issues